അറേബ്യന്‍ വിച്ഛേദം: ഖത്തര്‍ ഒരു ലക്ഷം കോടി ഡോളര്‍ തീവ്രവാദികള്‍ക്ക് കൊടുത്തുവെന്നും അല്ലെന്നുമുള്ള ആ സംഭവം

ആരെങ്കിലും ഒരാളെ തട്ടിക്കൊണ്ട് പോയാല്‍ സ്വാഭാവികമായും ഉറ്റവരും ഉടയവരും സഹായിച്ചേ മതിയാവൂ. പണം ഉള്‍പ്പെടുമ്പോള്‍ പ്രത്യേകിച്ചും. ഖത്തര്‍ രാജകുടുംബത്തിനും അതു തന്നെയാണ് പറ്റിയതും. സമ്പന്നമായ രാജ്യമായതിനാല്‍ പണം അവര്‍ക്കൊരു പ്രശ്‌നമായില്ല എന്നേയുള്ളൂ.

അറേബ്യന്‍ വിച്ഛേദം: ഖത്തര്‍ ഒരു ലക്ഷം കോടി ഡോളര്‍ തീവ്രവാദികള്‍ക്ക് കൊടുത്തുവെന്നും അല്ലെന്നുമുള്ള ആ സംഭവം

തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യ ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത്. തീവ്രവാദി സംഘടനയായ അല്‍ ഖ്വയ്ദയ്ക്കും ഇറാനും കോടിക്കണക്കിന് ഡോളര്‍ നല്‍കിയെന്ന വിവരമായിരുന്നു ഖത്തറിനെതിരേ തിരിയാനുള്ള കാരണമായി അവര്‍ പറയുന്നത്. എന്നാല്‍ ഖത്തര്‍ അത്രയും പണം നല്‍കിയതിന്‌റെ പിന്നില്‍ ഒരു അറിയാക്കഥ കൂടിയുണ്ടെന്നാണ് ഹീറ്റ്‌സ്ട്രീറ്റ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഥ ഇങ്ങനെയാണ്. 2015 ല്‍ നടന്ന ഒരു തട്ടിക്കൊണ്ട് പോകലാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിലെ രാജകുടുംബാംഗങ്ങളില്‍ ചിലര്‍ ഇറാക്കില്‍ വിനോദയാത്രയ്ക്ക് പരുന്തുകളുമായി പോയതായിരുന്നു. അവിടെ വച്ച് അല്‍ ഖ്വയ്ദയും ഇറാനിന്‌റെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അവരെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടു എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു ലക്ഷം കോടി ഡോളറായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. അതില്‍ 700 ദശലക്ഷം ഡോളര്‍ ഇറാനും ഷിയ തീവ്രവാദികള്‍ക്കും പോയി. ഏതാണ്ട് 300 ദശലക്ഷം ഡോളര്‍ സിറിയയിലെ ഇസ്ലാമിക് സംഘടനകള്‍ക്കും വീതിച്ചിരുന്നു.

2015 ലായിരുന്നു തട്ടിക്കൊണ്ട് പോകല്‍ എങ്കിലും കാര്യങ്ങള്‍ക്ക് തീരുമാനമായത് കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു.

ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഖത്തര്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. ഇപ്പോഴത്തെ ബന്ധം വിച്ഛേദിക്കല്‍ അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കൊണ്ടാണെന്ന് ഖത്തര്‍ പറഞ്ഞു. എന്നാല്‍, പണം പ്രാദേശികവും അന്താരാഷ്ട്രവുമായ തീവ്രവാദി സംഘനകള്‍ക്ക് നേരിട്ട് എത്തിച്ചേര്‍ന്നെന്ന് വാര്‍ത്തകളും വന്നിരുന്നു.

ഇപ്പോള്‍ ഖത്തറിനോടൊപ്പം ചേര്‍ന്നേ പറ്റൂ. ആരെങ്കിലും ഒരാളെ തട്ടിക്കൊണ്ട് പോയാല്‍ സ്വാഭാവികമായും ഉറ്റവരും ഉടയവരും സഹായിച്ചേ മതിയാവൂ. പണം ഉള്‍പ്പെടുമ്പോള്‍ പ്രത്യേകിച്ചും. ഖത്തര്‍ രാജകുടുംബത്തിനും അതു തന്നെയാണ് പറ്റിയതും. സമ്പന്നമായ രാജ്യമായതിനാല്‍ പണം അവര്‍ക്കൊരു പ്രശ്‌നമായില്ല എന്നേയുള്ളൂ. പക്ഷേ, ആ പണം എത്തിപ്പെടുന്നത് തീവ്രവാദികളുടെ കൈവശമാണെന്നതാണ് അതിലെ പ്രശ്‌നം.

Read More >>