ഖത്തർ ചരിത്രപരമായിത്തന്നെ തീവ്രവാദത്തിനെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്ന് ഡൊണാൾഡ് ട്രംപ്

ട്രംപിന്‌റെ അടുത്തിടെ ഉണ്ടായ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ എല്ലാ നാഗരിക സമൂഹങ്ങളേയും ഒന്നിച്ചു നിര്‍ത്തുന്നതിന് ശ്രമിച്ചിരുന്നു. ബഹ്റൈന്‍, സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതനുസരിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.

ഖത്തർ ചരിത്രപരമായിത്തന്നെ തീവ്രവാദത്തിനെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്ന് ഡൊണാൾഡ് ട്രംപ്

ഖത്തര്‍ ചരിത്രപരമായിത്തന്നെ തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്യുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണള്‍ഡ് ട്രംപ്. റൊമേനിയന്‍ പ്രസിഡന്‌റ് ക്ലോസ് ലാഹന്നീസുമായി വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കിടയിലാണ് ട്രംപ് ഖത്തറിനെതിരെ ആഞ്ഞടിച്ചത്. അറബ് രാജ്യങ്ങള്‍ ഖത്തറമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതിന്‌റെ മതിപ്പും ട്രംപ് പ്രകടിപ്പിച്ചു.

'ഖത്തര്‍ തീവ്രവാദികള്‍ക്ക് ധനസഹായം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, മിലിറ്ററി ജനറല്‍മാര്‍ എന്നിവര്‍ക്കൊപ്പം ഞാന്‍ തീരുമാനിച്ചു,' ട്രംപ് പറഞ്ഞു.

ട്രംപിന്‌റെ അടുത്തിടെ ഉണ്ടായ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ എല്ലാ നാഗരിക സമൂഹങ്ങളേയും ഒന്നിച്ചു നിര്‍ത്തുന്നതിന് ശ്രമിച്ചിരുന്നു. ബഹ്റൈന്‍, സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതനുസരിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലര്‍സണ്‍ ഗള്‍ഫ് രാജ്യങ്ങളോട് മാനുഷിക പരിഗണനകള്‍ വച്ച് ഖത്തര്‍ നിരോധനം മൃദുവാക്കണമെന്ന് ആവശ്യപ്പെട്ടതിന്‌റെ പിന്നാലെയാണ് ട്രംപിന്‌റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. പ്രസ്‌നപരിഹാരത്തിനായി ശാന്തമായി ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ടില്ലര്‍സണ്‍ പറഞ്ഞിരുന്നു. കുവൈറ്റ് അമീറിന്‌റെ മദ്ധ്യസ്ഥതാ ശ്രമങ്ങളേയും അദ്ദേഹം ശ്ലാഘിച്ചിരുന്നു.

ഈജിപ്റ്റ് പ്രസിഡന്‌റ് അബ്ദല്‍ ഫത്താഹ് അല്‍-സിസിയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ട്രംപ് ഖത്തറിന്‌റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകണമെന്നും ട്രംപ് പറഞ്ഞു.

Story by