ഇനി ഖത്തറിലേക്കു പോവാൻ വിസ വേണ്ട; മടക്കയാത്രയ്ക്കുള്ള ടിക്കറ്റും പാസ്പോർട്ടും മാത്രം മതി

ഇന്ത്യക്കു പുറമെ അമേരിക്ക, ബ്രിട്ടൺ, സീഷെല്‍സ്, കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസലൻഡ് തുടങ്ങി 80 രാജ്യങ്ങൾക്കാണ് ഖത്തർ വിസാരഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇനി ഖത്തറിലേക്കു പോവാൻ വിസ വേണ്ട; മടക്കയാത്രയ്ക്കുള്ള ടിക്കറ്റും പാസ്പോർട്ടും മാത്രം മതി

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ഖത്തറിലേക്കു പോവാം. ആറു മാസത്തെ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രം വിമാനത്താവളത്തിലോ തുറമുഖത്തിലോ കാണിച്ചാൽ മതി.

ഇന്ത്യക്കു പുറമെ അമേരിക്ക, ബ്രിട്ടൺ, സീഷെല്‍സ്, കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസലൻഡ് തുടങ്ങി 80 രാജ്യങ്ങൾക്കാണ് ഖത്തർ വിസാരഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഖത്തർ ടൂറിസം അതോറിറ്റി ഉത്തരവിറക്കി. ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിമാണ് ഇക്കാര്യം അറിയിച്ചത്.

സന്ദര്‍ശകന്റെ പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു തരത്തില്‍ ഇളവു നല്‍കാനാണു ഖത്തർ തീരുമാനം. ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് ആദ്യം 30 ദിവസത്തേക്കും പിന്നീട് 30 ദിവസം കൂടി താമസം നീട്ടാവുന്ന തരത്തിലുമുള്ള മൾട്ടിപ്പിൾ അനുമതിയാണ് ലഭിക്കുക. ഓസ്ട്രിയ അടക്കുള്ള 33 രാജ്യങ്ങൾക്ക് 90 ദിവസം വരെ ഖത്തറിൽ താമസിക്കാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർ വീണ്ടും മടങ്ങിയെത്തുമ്പോഴും ഇതേ രേഖയുപയോഗിച്ചു 90 ദിവസത്തെ ഇളവു ലഭിക്കും. ഈ പട്ടികയിലാണ് അമേരിക്കയും ബ്രിട്ടനും ഇടംപിടിച്ചിരിക്കുന്നത്.

2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വീസ അനുവദിച്ചിരുന്നു. ഖത്തര്‍ വഴി യാത്ര ചെയ്യുന്ന ആര്‍ക്കും അഞ്ചു മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെയാണു ട്രാന്‍സിറ്റ് വീസ നല്‍കുന്നത്.

Read More >>