ഇന്ത്യ- ഖത്തര്‍ വ്യോമപാത ഇനി ഇറാനു മുകളിലൂടെ; യാത്രാക്കൂലി കൂട്ടി ലഗേജ് പരിധി വെട്ടിക്കുറച്ചു വിമാനക്കമ്പനികള്‍

യുഎഇയ്ക്കു മുകളിലൂടെയായിരുന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ യുഎഇ ഖത്തറിനു ഉപരോധം ഏര്‍പ്പെടുത്തിയതോടെ യാത്ര ഇറാനു മുകളിലൂടെയാക്കുകയായിരുന്നു. ഇതോടെ യാത്രാ സമയത്തില്‍ 10 മുതല്‍ 50 മിനിട്ടു വരെയുള്ള ദൈര്‍ഘ്യമാണ് വര്‍ദ്ധിച്ചത്...

ഇന്ത്യ- ഖത്തര്‍ വ്യോമപാത ഇനി ഇറാനു മുകളിലൂടെ; യാത്രാക്കൂലി കൂട്ടി ലഗേജ് പരിധി വെട്ടിക്കുറച്ചു വിമാനക്കമ്പനികള്‍

ഖത്തറിനു മേല്‍ അഞ്ചു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ വ്യോമപാത മാറ്റി പരിഹാരം കാണുന്നു. ഖത്തര്‍ എയര്‍വേയ്സും ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ എന്നിവയുമാണ് ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമുള്ള വ്യോമപാത മാറ്റിയത്.

യുഎഇയ്ക്കു മുകളിലൂടെയായിരുന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ യുഎഇ ഖത്തറിനു ഉപരോധം ഏര്‍പ്പെടുത്തിയതോടെ യാത്ര ഇറാനു മുകളിലൂടെയാക്കുകയായിരുന്നു. ഇതോടെ യാത്രാ സമയത്തില്‍ 10 മുതല്‍ 50 മിനിട്ടു വരെയുള്ള ദൈര്‍ഘ്യമാണ് വര്‍ദ്ധിച്ചത്.

യാത്രയുടെ ദൂരം ദീര്‍ഘിച്ചതോടെ ചില വിമാന കമ്പനികള്‍ യാത്രക്കാക്ക് അനുവദിച്ചിട്ടുള്ള ലഗേജ് പരിധിയും വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രാപാതയില്‍ മാറ്റം വരുത്തിയതോടെ ഇറാന് മുകളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്താനുള്ള സമയത്തില്‍ മാറ്റം വന്നതോടെയാണ് വിമാനക്കമ്പനികള്‍ ലഗേജ് പരിധി കുറയ്ക്കാന്‍ നിര്‍ബന്ധിതരായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൂരപരിധി കൂടുന്നതിനനുസരിച്ചു ഇന്ധനം നിറയ്ക്കുവാനാണ് വിമാനക്കമ്പികള്‍ ലഗേജുകള്‍ കുറയ്ക്കുന്നത്.

ജെറ്റ് എയര്‍വേയ്സ് ലഗേജ് പരിധി മുപ്പതില്‍ നിന്ന് ഇരുപത് കിലോയാക്കി കുറച്ചിരിക്കുകയാണ്. എന്നാല്‍ പ്രീമിയം വിഭാഗത്തില്‍ശപ്പ്ട യാത്രക്കാര്‍ക്ക് 30 കിലോയും കൊണ്ടുപോകാന്‍ അനുവദിച്ചിട്ടുണ്ട്. വമാനത്തില്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു ഈ നിയന്ത്രണം ബാധകമല്ലെന്നും ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്സ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

ഒമാന്‍ എയര്‍, കുവൈത്ത് എക്സ്പ്രസ്സുകളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു ഈ വാര്‍ത്ത ആശ്വാസകരമാണെങ്കിലും വ്യോമപാത ദീര്‍ഘിപ്പിച്ചതോടെയുണ്ടായ ടിക്കറ്റ് നിരക്ക് വലിയ രീതിയിലാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സഞ്ചാരപഥം മാറ്റിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്.

എന്നാല്‍ ഡെല്‍ഹിയില്‍ നിന്നും ഖത്തറിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഡെല്‍ഹിയില്‍ നിന്നും ഖത്തറിലേക്കുള്ള വ്യോമപാത പാകിസ്ഥാന് മുകളിലൂടെയായതിനാല്‍ അതു മാറ്റേണ്ട സാഹചര്യം നിലവിലില്ല. മറ്റു സ്ഥലങ്ങളിലൂള്ളവരെയാണ് ഈ തീരുമാനം ബാധിക്കുന്നത്. വ്യോമപാത ദീര്‍ഘിപ്പിച്ചുള്ള നീക്കത്തിലൂടെ പ്രവാസികള്‍ക്കു ആനശ്വാസം പകരാന്‍ വിമാനക്കമ്പനികള്‍ക്കായെങ്കിലും ലഗേജ് പരിധിയുടെ ചുരുക്കല്‍ നാട്ടിലേക്കു വരാനിരിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.