സോഷ്യൽമീഡീയയിൽ ജാ​ഗ്രത വേണം; ഓൺലൈൻ വഴി വാദപ്രതിവാദങ്ങൾ നടത്തരുതെന്ന് പൗരൻമാർക്ക് ഖത്തർ സർക്കാരിന്റെ നിർദേശം

ഖത്തരികൾ സോഷ്യൽമീഡിയകളിൽ ഇടപെടുമ്പോൾ ഇസ്ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ആശയവിനിമയ മന്ത്രാലയം ഇന്നു രാവിലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നമ്മൾ നല്ലൊരു രാജ്യത്താണുള്ളത്. അതിനാൽ ആക്ഷേപകരമായ യാതൊരു പരാമർശവും ആശയവിനിമയത്തിൽ വരാതെ ശ്രദ്ധിക്കണമെന്നും അത് സൈബർ ആക്രമണങ്ങൾക്കു കാരണമാവുമെന്നും ഉത്തരവിൽ പറയുന്നു.

സോഷ്യൽമീഡീയയിൽ ജാ​ഗ്രത വേണം; ഓൺലൈൻ വഴി വാദപ്രതിവാദങ്ങൾ നടത്തരുതെന്ന് പൗരൻമാർക്ക് ഖത്തർ സർക്കാരിന്റെ നിർദേശം

ഓൺലൈനിൽ അയൽ രാജ്യങ്ങളിലെ ആളുകളുമായി നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് ഒരുതരത്തിലുമുള്ള വാദപ്രതിവാദങ്ങളും നടത്തരുതെന്ന് പൗരൻമാർക്ക് ഖത്തർ ​സർക്കാരിന്റെ നിർദേശം. സംവാദങ്ങളിൽ പൗരന്മാർ ധാർമികത കൈവെടിയരുതെന്നും സർക്കാർ അറിയിച്ചു.

ഖത്തരികൾ സോഷ്യൽമീഡിയകളിൽ ഇടപെടുമ്പോൾ ഇസ്ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ആശയവിനിമയ മന്ത്രാലയം ഇന്നു രാവിലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നമ്മൾ നല്ലൊരു രാജ്യത്താണുള്ളത്. അതിനാൽ ആക്ഷേപകരമായ യാതൊരു പരാമർശവും ആശയവിനിമയത്തിൽ വരാതെ ശ്രദ്ധിക്കണമെന്നും അത് സൈബർ ആക്രമണങ്ങൾക്കു കാരണമാവുമെന്നും ഉത്തരവിൽ പറയുന്നു.

ഓരോരുത്തരും ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. മറ്റു രാജ്യങ്ങളേയോ അവിടുത്തെ നേതാക്കളേയോ ആളുകളേയോ ആക്ഷേപിക്കാൻ ആരും മുതിരരുതെന്നും ഓൺലൈൻ ഇടപെടലുകളിൽ ഖത്തരികൾ ഇസ്ലാമിന്റെ സത്യസന്ധതയും മാനുഷിക മൂല്യവും രാജ്യത്തിന്റെ യഥാർത്ഥ സംസ്കാരവും മുറുകെപ്പിടിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനു ഭ്രഷ്ട് കൽപ്പിച്ച സാഹ​ചര്യത്തിലാണ് ആശയവിനിമയ മന്ത്രാലയം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി, ബഹ്റിൻ, ഈജിപ്ത്, യുഎഇ, യെമൻ, ലിബിയ അടക്കമുള്ള രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ചത്. ഖത്തർ തീവ്രവാദ സംഘടനകളോട് മൃദു സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി.

എന്നാൽ ഇക്കാര്യം ഖത്തർ നിഷേധിച്ചിരുന്നു. ഹിസ്ബുള്ളയും ഹമാസും പ്രതിരോധ സംഘടനകളാണെന്ന് ഖത്തർ അമീറിന്റേതെന്ന രീതിയിൽ പുറത്തുവന്ന പ്രസ്താവന ഖത്തറിന്റെ ഔദ്യോ​ഗിക ന്യൂസ് ഏജൻസി ഹാക്ക് ചെയ്തവർ പ്രചരിപ്പിച്ചതാണെന്ന് ഖത്തർ പറയുന്നു.