തടവുകാരുടെ മുന്നിൽ മുട്ടുകുത്തി ഹാർവാർഡ് സർവകലാശാലാ ഡിബേറ്റ് ടീം

തടവുകാരുടെ ഈ ഡിബേറ്റ് ടീമിനെ രൂപീകരിച്ച ശേഷം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത സംഘം യു എസ് മിലിറ്ററി അക്കാദമി, വെർമോണ്ട് സർവകലാശാല എന്നിവരുടെ ഡിബേറ്റ് ടീമുകളെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹാർവാർഡ് സർവ്വകലാശാലയെ മുട്ടുകുത്തിച്ചത് അക്ഷരാർഥത്തിൽ ചരിത്ര സംഭവമായി.

തടവുകാരുടെ മുന്നിൽ മുട്ടുകുത്തി ഹാർവാർഡ് സർവകലാശാലാ ഡിബേറ്റ് ടീം

ഡിബേറ്റ് മത്സരങ്ങളിൽ ദേശീയ ജേതാക്കളായ ഹാർവാർഡ് സർവകലാശാലാ സംഘത്തെ തോൽപ്പിച്ച് ന്യുയോർക്കിലെ തടവുകാർ. നൂതന ആശയങ്ങളും അഭിപ്രായങ്ങളും ക്ലാസ് മുറികൾക്കു മാത്രം അവകാശപ്പെട്ടതല്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു ഈ വിജയം. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിൽശിക്ഷയനുഭവിക്കുന്ന കാൾ സ്‌നൈഡർ, യുവാൻ ടെട്രോ, കാർലോസ് പൊളൻകോ എന്നീ യുവാക്കളാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധിരാക്ഷസരെന്ന് ഖ്യാതി നേടിയ ഹാർവാർഡ് സർവകലാശാലയിലെ ഡിബേറ്റ് മത്സര സംഘത്തെ തോൽപിച്ച് ഏവരെയും ഞെട്ടിച്ചത്.

ജയിൽപ്പുള്ളികളുടെ ടീം ന്യുയോർക്കിലെ ബാർഡ് കോളേജുമായി സഹകരിച്ചാണ് മൽസരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഈ ഡിബേറ്റ് ടീമിനെ രൂപീകരിച്ച ശേഷം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത സംഘം യു എസ് മിലിറ്ററി അക്കാദമി, വെർമോണ്ട് സർവകലാശാല എന്നിവരുടെ ഡിബേറ്റ് ടീമുകളെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹാർവാർഡ് സർവ്വകലാശാലയെ മുട്ടുകുത്തിച്ചത് അക്ഷരാർഥത്തിൽ ചരിത്ര സംഭവമായി. പൊതു വിദ്യാലയങ്ങളിൽ നിന്ന് പുറത്താക്കപ്പെടുകയോ ഏതെങ്കിലും വിധത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയോ ചെയ്യുന്ന വിദ്യാർഥികളെ ഏറ്റെടുക്കാൻ സർക്കാർ ഇതര സന്നദ്ധ സംഘങ്ങൾക്ക് സാധിക്കണമെന്ന വാദമാണ് വിധികർത്താക്കളുടെ ശ്രദ്ധയാകർഷിച്ചത്. ഈ വിജയം തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ടീം അംഗമായ പൊളാൻകോ അഭിപ്രായപ്പെട്ടു.

അതേസമയം, തടവുകാരുടെ സംഘം അതിബുദ്ധിമാന്മാരാണെന്നും അവരോടൊപ്പം മത്സരിക്കാൻ അവസരം ലഭിച്ചത് തങ്ങളുടെ ഭാഗ്യമായി കരുതുന്നുവെന്നുമാണ് ഹാർവാർഡ് സർവകലാശാല തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പ്രതികരിച്ചത്. എന്നാൽ തങ്ങൾ സ്വാഭാവികമായ കഴിവിനുടമകളല്ലെന്നും കഠിനാധ്വാനമാണ് ഞങ്ങളെ ഈ വിജയത്തിലെത്തിച്ചത് എന്നും ജേതാക്കളുടെ സംഘത്തിലെ മറ്റൊരം​ഗമായ അലക്സ് ഹാൾ മാധ്യമങ്ങളോട് പറഞ്ഞു.

Read More >>