കന്യാസ്ത്രീകളെ പാതിരിമാർ ലൈംഗിക അടിമകളാക്കിയിരുന്നുവെന്ന് പോപ്പ്

ഇപ്പോഴും ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

കന്യാസ്ത്രീകളെ പാതിരിമാർ ലൈംഗിക അടിമകളാക്കിയിരുന്നുവെന്ന് പോപ്പ്

കന്യാസ്ത്രീകളെ പാതിരിമാർ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്. ലൈംഗിക അടിമകൾ വരെ ആക്കി കന്യാസ്ത്രീകളെ പാതിരിമാർ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരത്തിൽ ലൈംഗികാതിക്രമം നടക്കുന്നുണ്ടെന്ന് പോപ്പ് സമ്മതിക്കുന്നത് ഇത് ആദ്യമായാണ്.

കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റി സഭ ബോധവാന്മാരാണെന്നും അത് തടയാനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പോപ്പ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പാതിരിമാരെ പുറത്താക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

പോപ്പിൻ്റെ വെളിപ്പെടുത്തൽ വലിയ തോതിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് വഴിയൊരുക്കിയിരിക്കുന്നത്.