മോദി ദക്ഷിണ കൊറിയയിൽ; സമാധാന പുരസ്കാരം ഏറ്റുവാങ്ങും

അന്താരാഷ്ട്ര സഹകരണം, ആഗോള സാമ്പത്തിക വളര്‍ച്ച‌, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ സോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷന്‍ മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്.

മോദി ദക്ഷിണ കൊറിയയിൽ; സമാധാന പുരസ്കാരം ഏറ്റുവാങ്ങും

രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണകൊറിയില്‍. സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദിയുടെ രണ്ടാം ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം. സോളിലെ പുരസ്കാര ഏറ്റുവാങ്ങള്‍ ചടങ്ങിന് ശേഷം ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി മോദി കൂടിക്കാഴ്ച്ച നടത്തും.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ മേഖലകളില്‍ സഹകണം ഉറപ്പാക്കുന്നതിനായുള്ള ചര്‍ച്ചകളായിരിക്കും നടത്തുക. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിടെ വ്യാവസായിക നിക്ഷേപമടക്കം വിവിധ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് വിവിധ കരാറുകളില്‍ ഇരുവരും ഒപ്പുവെക്കും.

യോന്‍സെയ് സര്‍വകാലാശാലയിലെ സോള്‍ കാമ്പസില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായക പ്രതിമയും നരേന്ദ്രമോദി അനാച്ഛാദനം നടത്തും. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരിക്കും മോദി മടങ്ങുക.

അന്താരാഷ്ട്ര സഹകരണം, ആഗോള സാമ്പത്തിക വളര്‍ച്ച‌, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ സോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷന്‍ മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം ഡോളറും ( ഏകദേശം 1,41,99,100 രൂപ ) ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം