ടൈം റീഡര്‍ പോള്‍: നരേന്ദ്ര മോഡിക്ക് ഒരു ശതമാനം വോട്ട് പോലും ലഭിച്ചില്ല, ഫിലിപ്പീന്‍സ് പ്രസിഡന്റ് ലിസ്റ്റില്‍ ഒന്നാമത്

ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 നേതാക്കളുടെ പട്ടികയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് ആരായുന്ന സര്‍വേയാണിത്

ടൈം റീഡര്‍ പോള്‍: നരേന്ദ്ര മോഡിക്ക് ഒരു ശതമാനം വോട്ട് പോലും ലഭിച്ചില്ല, ഫിലിപ്പീന്‍സ് പ്രസിഡന്റ് ലിസ്റ്റില്‍ ഒന്നാമത്

ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 നേതാക്കളെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഒരു ശതമാനം വോട്ടു പോലും ലഭിച്ചില്ല. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടേയയ്ക്കാണ് ഏറ്റവും കൂടുതല്‍ ശതമാനം വോട്ട് ലഭിച്ചത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ റോഡ്രിഗോയ്ക്ക് 5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

നേരത്തെ ടൈം മാഗസിന്റെ ലിസ്റ്റില്‍ വന്നിട്ടുള്ള മോഡിക്ക് ഒരു വോട്ട് പോലും നേടാനായില്ല. മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നാഥെല്ല, ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ ബെഞ്ചമിന്‍ നെതന്യാഹു, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക തുടങ്ങിയവര്‍ ലിസ്റ്റിലുണ്ടായിരുന്നു. മയക്കുമരുന്നിനെതിരെയുള്ള കര്‍ശന നടപടികളെന്ന പേരില്‍ രാജ്യത്ത് 8,000ത്തിലധം പേരെ കൊന്നൊടുക്കിയതിലൂടെ കുപ്രശസ്തനായ ആളാണ് ഫിലിപ്പീന്‍ പ്രസിഡന്റ്.

ഇതിനെതിരെ ഫിലിപ്പീന്‍സില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡു, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവര്‍ മൂന്ന് ശതമാനം വോട്ടുകള്‍ വീതം നേടി. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നീസ് താരം സാനിയ മിര്‍സ, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഗൂഗിളിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.