മുസ്ലിം പുരോഹിതരുടെ സെക്‌സ് ട്രേഡ്; ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം

ശിയാ നിയമങ്ങള്‍ പിന്തുടരുന്ന മുസ്ലിംങ്ങള്‍ക്ക് നേരെയുള്ള അവഹേളനമാണിതെന്ന് കാട്ടി 17,000 പേരാണ് പരാതിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്

മുസ്ലിം പുരോഹിതരുടെ സെക്‌സ് ട്രേഡ്; ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം

ഇറാഖിലെ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിഷയം പ്രമേയമാക്കി ബിബിസി നിര്‍മ്മിച്ച ഡോക്യുമെന്ററി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതി. ശിയാ നിയമങ്ങള്‍ പിന്തുടരുന്ന മുസ്ലിംങ്ങള്‍ക്ക് നേരെയുള്ള അവഹേളനമാണിതെന്ന് കാട്ടി 17,000 പേരാണ് പരാതിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ഇറാഖിലെ പുരോഹിതര്‍ കുട്ടികളെയും യുവതികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ച് അന്വേഷണം നടത്തി ബിബിസി നിര്‍മ്മിച്ച 'അണ്ടര്‍കവര്‍ വിത് ദ ക്ലെറിക്‌സ്-ഇറാഖ്‌സ് സീക്രട്ട് സെക്‌സ് ട്രേഡ്' എന്ന ഡോക്യുമെന്ററിയ്‌ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളെ പുരുഷന്മാര്‍ക്ക് വില്‍ക്കുന്ന പുരോഹിതരെ ഡോക്യുമെന്ററിയിലൂടെ തുറന്ന് കാട്ടുന്നുണ്ട്. ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പോലും 'സുഖകരമായ വിവാഹം' വാഗ്ദാനം ചെയ്യുന്നു.

വിവാഹേതര ലൈംഗികയ്ക്ക് വിലക്ക് നേരിടുന്ന പുരുഷന്മാര്‍ക്ക് ഇവരെ ഇടക്കാല ഭാര്യയാക്കുവാന്‍ സ്ത്രീധനം നല്‍കിയാല്‍ മതി. ഒക്ടോബര്‍ 3 നാണ് ഡോക്യൂമെന്ററി പ്രക്ഷേപണം ചെയ്തത്.

chang.org എന്ന വെബ്‌സൈറ്റ് വഴി 17,000 പേര്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്. ശിയാ ഇസ്ലാമിന് പുറത്തുള്ള ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. അതേ സമയം ഡോക്യുമെന്റി പിന്‍വലിക്കില്ലെന്ന് ബിബിസി വക്താവ് അറിയിച്ചു. ' 11 മാസത്തിലേറെ സമയമെടുത്താണ് സമഗ്രമായ ഈ ഡോക്യുമെന്ററി തയ്യാറാക്കിത്. ബിബിസി എഡിറ്റോറിയല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഡോക്യുമെന്റി നിര്‍മ്മിച്ചത്.' അദ്ദേഹം പറഞ്ഞു.


Read More >>