80 പേരെ മാമോദീസ മുക്കാൻ കുളത്തിലിറങ്ങി; പുരോഹിതനെ മുതല ആക്രമിച്ച് കൊന്നു

രണ്ടാമത്തെ വ്യക്തിയെ മാമോദിസ മുക്കാന്‍ തയാറെടുക്കുമ്പോഴാണു മുതല ആക്രമിച്ചത്.

80 പേരെ മാമോദീസ മുക്കാൻ കുളത്തിലിറങ്ങി; പുരോഹിതനെ മുതല ആക്രമിച്ച് കൊന്നു

തടാകക്കരയിൽ മാമോദീസ കർമ്മങ്ങൾക്ക് നേതൃത്വം നൽകവെ പാസ്റ്ററെ മുതല കടിച്ചു കൊന്നു. തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യയിലെ അബയ തടാകക്കരയില്‍ മാമോദീസാചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനെത്തിയ പുരോഹിതനായ ഡോച്ചോ എഷീതിനെയാണ് മുതല കടിച്ച് കൊന്നത്. തെക്കന്‍ എത്യോപ്യയിലെ പ്രൊട്ടസ്‌റ്റെന്റ് പാസ്റ്ററാണ് ഡോച്ചോ. ആളുകളെ തടാകത്തില്‍ മാമോദീസ മുക്കുന്നതിനിടയില്‍ പാസ്റ്ററെ കുളത്തില്‍ നിന്നു മുതല ആക്രമിക്കുകയായിരുന്നു.

ആദ്യത്തെ ആളെ മാമോദീസ മുക്കിയ ശേഷം രണ്ടാമത്തെ വ്യക്തിയെ മാമോദിസ മുക്കാന്‍ തയാറെടുക്കുമ്പോഴാണു മുതല ആക്രമിച്ചത്. തടാകത്തില്‍ നിന്ന് ഉയര്‍ന്നു വന്ന മുതല പാസ്റ്ററെയും കടിച്ച വെള്ളത്തിലേയ്ക്കു പോകുകയായിരുന്നു. മുതലയുടെ ആക്രമണത്തില്‍ പാസ്റ്ററുടെ ഒരു കാല്‍നഷ്ടമായി. ഈ സമയം പരിസരത്തു മത്സ്യബന്ധനത്തിന് എത്തിയവര്‍ വല വിരിച്ചു പുരോഹിതന്റെ ശരീരം മുതലയില്‍ നിന്നു രക്ഷിക്കുകയായിരുന്നു. പാസ്റ്ററെ തടകത്തിനു പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

സാധാരണ ഗതിയില്‍ ഇവിടത്തെ മുതലകള്‍ ആക്രമണകാരികളല്ലെന്നും തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ ഭക്ഷ്യ ക്ഷാമം നേരിട്ടതാണ് മുതലകള്‍ മനുഷ്യനെ ആക്രമിക്കാന്‍ ഇടയാക്കിയതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Read More >>