ആത്മീയ ഉപദേശം തേടിയ യുവതിയെ ബോധം കെടുത്തി പീഡിപ്പിച്ചു; അനുഭവപ്പെടുന്നത് 'വിടുതലെന്ന്' പ്രഖ്യാപിച്ചു; പാസ്റ്റർ അറസ്റ്റിൽ

ഇടയിൽ ബോധം തെളിഞ്ഞപ്പോൾ പാന്റും ഷർട്ടും അടിവസ്ത്രങ്ങളും നീക്കം ചെയ്യപ്പെട്ട നിലയിലാണെന്ന്‌ യുവതിക്ക് മനസ്സിലായി. എന്നാൽ പ്രതികരിക്കാൻ കഴിയും മുൻപേ യുവതിയുടെ മുഖത്തേക്ക് എണ്ണ തളിച്ച് പാസ്റ്റർ ബോധം കെടുത്തി.

ആത്മീയ ഉപദേശം തേടിയ യുവതിയെ ബോധം കെടുത്തി പീഡിപ്പിച്ചു; അനുഭവപ്പെടുന്നത് വിടുതലെന്ന് പ്രഖ്യാപിച്ചു; പാസ്റ്റർ അറസ്റ്റിൽ

ആത്മീയ ഉപദേശം തേടിയ യുവതിയെ ബോധം കെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മിന്നെസോട്ട പാസ്റ്റർ അറസ്റ്റിൽ. മിന്നെസോട്ടയിലെ ബ്രൂക്ലിൻ സെന്ററിലുള്ള ഗ്രേസ് മൗണ്ടനീർ ടാബർനാക്കിൾ ചർച്ചിലെ മീലി മോറിസ് ഫ്രീമാൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് യുവതിയോട്, ഇപ്പോൾ അനുഭവപ്പെടുന്നത് വിടുതലാണെന്നു പറയുകയും ചെയ്തു പാസ്റ്റർ.

ആത്മീയ നേതാവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന മീലി മോറിസ് ഫ്രീമാനെ ഏറെക്കാലമായി പരിചയമുള്ള യുവതി ചർച്ചിൽ വരികയും ഇയാളോട് ഉപദേശം തേടുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു. പതിവ് ബൈബിൾ പാരായണത്തിന് ശേഷം ഇവർക്കുവേണ്ടി മാത്രം ഒരു പ്രത്യേക പ്രാർത്ഥന നൽകാമെന്ന് പാസ്റ്റർ പറഞ്ഞു. ബൈബിൾ പാരായണത്തിന് ശേഷം മറ്റുള്ളവർ പോയപ്പോൾ പാസ്റ്റർ ഇവർക്ക് ഒരു പ്രത്യേക എണ്ണ നൽകുകയും അത് കഴിച്ച ശേഷം പ്രാർത്ഥിക്കാൻ പറയുകയുമായിരുന്നു. പ്രാർത്ഥനയ്ക്കിടെ യുവതി ബോധരഹിതയായി. തുടർന്ന് ബോധം വീണപ്പോൾ ഇവരുടെ ശരീരത്തിലും വസ്ത്രത്തിലുമെല്ലാം എണ്ണ പുരണ്ടിരിക്കുകയായിരുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എണ്ണ പുരട്ടിയെങ്കിലും ഒന്നും അദ്ദേഹത്തിന് ദൃശ്യമായില്ലെന്നാണത്രെ പാസ്റ്റർ യുവതിയെ ധരിപ്പിച്ചത്.

വീണ്ടും ഒരു തവണകൂടി സമാനമായി പ്രവർത്തിക്കണമെന്ന് യുവതിയെ ധരിപ്പിക്കുകയും തുടർന്ന് വീണ്ടും സമാനമായി ഇവരുടെ ബോധം കെടുത്തുകയുമായിരുന്നു. ഇടയിൽ ബോധം തെളിഞ്ഞപ്പോൾ പാന്റും ഷർട്ടും അടിവസ്ത്രങ്ങളും നീക്കം ചെയ്യപ്പെട്ട നിലയിലാണെന്ന്‌ യുവതിക്ക് മനസ്സിലായി. എന്നാൽ പ്രതികരിക്കാൻ കഴിയും മുൻപേ യുവതിയുടെ മുഖത്തേക്ക് എണ്ണ തളിച്ച് പാസ്റ്റർ ബോധം കെടുത്തി. പിന്നീട് ബോധം തെളിഞ്ഞ യുവതിയോട് അവർക്ക് അനുഭവപ്പെടുന്നത് 'വിടുതൽ' ആണെന്ന് പറയാനും പാസ്റ്റർ മറന്നില്ല. ചർച്ചിൽ നിന്നും പുറത്തുവന്ന യുവതി തന്റെ സുഹൃത്തിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Read More >>