സ്റ്റാഫിന് സ്ഥലമില്ല; അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് യാത്രക്കാരനെ വിമാനത്തില്‍ നിന്നും ബലമായി വലിച്ചിഴച്ച് ഇറക്കി വിട്ടു

സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനായി 400 ഡോളറും 800 ഡോളറിന്‌റെ വൗച്ചറും ഹോട്ടല്‍ താമസവും എയര്‍ലൈന്‍സ് ഓഫര്‍ ചെയ്തതായി യാത്രക്കാരിയായ ഓഡ്ര ഡി ബ്രിഡ്ജസ് പറഞ്ഞു. ആരും പക്ഷേ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ യാത്രക്കാരില്‍ ഒരാളെ നറുക്കിട്ട് തെരഞ്ഞെടുക്കുമെന്ന് യുണൈറ്റഡിന്‌റെ മാനേജര്‍ പറഞ്ഞു.

സ്റ്റാഫിന് സ്ഥലമില്ല; അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് യാത്രക്കാരനെ വിമാനത്തില്‍ നിന്നും ബലമായി വലിച്ചിഴച്ച് ഇറക്കി വിട്ടു

വിമാനത്തില്‍ നിന്നും യാത്രക്കാരനെ ബലാത്ക്കാരമായി വലിച്ചിഴച്ച് പുറത്തിറക്കി. ഷിക്കാഗോയിലെ ഓഹാരെ വിമാനത്താവളത്തിലാണ് സംഭവം.

സീറ്റുകളെല്ലാം നിറഞ്ഞിരുന്ന വിമാനത്തില്‍ എയര്‍ലൈന്‍ സ്റ്റാഫിന് ഇടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു യാത്രക്കാരനെ പുറത്താക്കിയത്. യുണൈറ്റഡ് എയര്‍ലൈന്‍സിലാണ് സംഭവം അരങ്ങേറിയത്.

സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനായി 400 ഡോളറും 800 ഡോളറിന്‌റെ വൗച്ചറും ഹോട്ടല്‍ താമസവും എയര്‍ലൈന്‍സ് ഓഫര്‍ ചെയ്തതായി യാത്രക്കാരിയായ ഓഡ്ര ഡി ബ്രിഡ്ജസ് പറഞ്ഞു. ആരും പക്ഷേ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ യാത്രക്കാരില്‍ ഒരാളെ നറുക്കിട്ട് തെരഞ്ഞെടുക്കുമെന്ന് യുണൈറ്റഡിന്‌റെ മാനേജര്‍ പറഞ്ഞു.

ഇറങ്ങിപ്പോകാനുള്ള നാല് യാത്രക്കാരുടെ പേരുകള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അതില്‍ മൂന്ന് പേര്‍ ഇറങ്ങിപ്പോയി. നാലാമന്‍ ഇറങ്ങാന്‍ തയ്യാറാകാതെ വന്നപ്പോള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

പുറത്താക്കപ്പെട്ട യാത്രക്കാരന്‍ ഒരു ഡോക്ടര്‍ ആണെന്നും രോഗികളെ കാണാനുണ്ടെന്നും പറഞ്ഞു. താന്‍ ചൈനാക്കാരന്‍ ആയതുകൊണ്ട് വിഭാഗീയത കാണിക്കുകയാണെന്നും അയാള്‍ ആരോപിച്ചു. അയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഇറക്കി വിടപ്പെട്ട യാത്രക്കാരന്‍ അല്‍പസമയം കഴിഞ്ഞ് തിരിച്ചെത്തി. അയാളെ വീണ്ടും വിമാനത്തില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. അപ്പോഴേയ്ക്കും മറ്റ് യാത്രക്കാരും ഇറങ്ങിപ്പോകാന്‍ തുടങ്ങിയിരുന്നു.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ യാത്രക്കാരനെ ബലമായി വലിച്ചിഴച്ചതിന് ഖേദമൊന്നും പറഞ്ഞതുമില്ല.

സംഭവത്തില്‍ പങ്കാളിയായ ഒരു പൊലീസ് ഓഫീസറിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.

Read More >>