പാക്കിസ്താനിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ചുമതലയേറ്റു

1984ല്‍ വിദേശകാര്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ജാന്‍ജുവയ്ക്ക് ഈ മേഖലയില്‍ 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.

പാക്കിസ്താനിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ചുമതലയേറ്റു

പാക്കിസ്താനിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവ ചുമതലയേറ്റു. ജാന്‍ജുവയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ജനീവയിലുള്ള ഓഫീസില്‍ പാക്കിസ്താന്റെ പ്രതിനിധിയായി വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തന പരിചയമുണ്ട്. വിദേശകാര്യ സെക്രട്ടറിയായിരുന്ന ഐസാസ് അഹമ്മദ് ചൗധരിയെ അമേരിക്കയിലെ പാക്കിസ്താന്‍ അംബാസിഡറായി തിരഞ്ഞെടുത്തതോടെയാണ് ജാന്‍ജുവയ്ക്ക് നറുക്ക് വീണത്.

1984ല്‍ വിദേശകാര്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ജാന്‍ജുവയ്ക്ക് ഈ മേഖലയില്‍ 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ഇസ്ലാമാബാദിലെ ക്വയിദ് ഇ അസം, ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല എന്നിവടങ്ങളില്‍ നിന്ന് ബിരുദം നേടിയ ജാന്‍ജുവ പാക്കിസ്താനുവേണ്ടി നിരവധി നയതന്ത്ര ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.

Read More >>