ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ പാകിസ്ഥാന്‍ പ്രവിശ്യയാക്കാനൊരുങ്ങുന്നു

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശമായാതിനാല്‍ ഈ നീക്കം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും എന്നുള്ളതിന് തര്‍ക്കമില്ല.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ പാകിസ്ഥാന്‍ പ്രവിശ്യയാക്കാനൊരുങ്ങുന്നു

തന്ത്രപ്രധാന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ തങ്ങളുടെ അഞ്ചാം പ്രവിശ്യയായി പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ തയാറെടുക്കുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാക് അധീന കശ്മീരില്‍ ഉള്‍പ്പെടുന്ന പ്രദേശമായാതിനാല്‍ ഈ നീക്കം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും എന്നുള്ളതിന് തര്‍ക്കമില്ല.

ഭരണഘടനാപരമായി പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്ന പ്രവിശ്യയായിട്ടാണ് പാകിസ്ഥാന്‍ ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ പാകിസ്ഥാന്‍ പ്രത്യേക സ്വയംഭരണ അധികാരമുള്ള പ്രവിശ്യയാക്കും.തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും പ്രാദേശിയ നിയമനിര്‍മാണസഭയും ഈ മേഖലയ്ക്കുണ്ടാകും.

ബലൂചിസ്ഥാന്‍, ഖൈബര്‍, പഖ്തൂണ്‍ഖ്വാ, പഞ്ചാബ്, സിന്ധ് തുടങ്ങിയവയാണു പാകിസ്ഥാനിലെ മറ്റു നാല് പ്രവിശ്യകള്‍.

ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയ്ക്ക് പ്രവിശ്യാ പദവി നല്‍കണമെന്നു പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് തലവനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു എന്നും, ഇത് പ്രാബല്യത്തില്‍ വരുത്താനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും പാക് മന്ത്രി റിയാസ് ഹുസൈന്‍ ജിയോ ടിവിയോട് പ്രതികരിക്കുകയായിരുന്നു

Read More >>