രണ്ട് ഇന്ത്യൻ പോർവിമാനങ്ങളെ വെടിവെച്ചിട്ടു; ഒരു പൈലറ്റ് അറസ്റ്റിൽ: അവകാശവാദവുമായി പാക്കിസ്ഥാൻ

മേജർ ജനറൽ ആസിഫ് ഗഫൂർ തൻ്റെ ട്വിറ്ററിലൂടെയാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

രണ്ട് ഇന്ത്യൻ പോർവിമാനങ്ങളെ വെടിവെച്ചിട്ടു; ഒരു പൈലറ്റ് അറസ്റ്റിൽ: അവകാശവാദവുമായി പാക്കിസ്ഥാൻ

ഇന്ത്യയുടെ രണ്ട് പോർവിമാനങ്ങളെ വെടിവെച്ചിട്ടു എന്ന് പാക്കിസ്ഥാൻ്റെ അവകാശവാദം. മേജർ ജനറൽ ആസിഫ് ഗഫൂർ തൻ്റെ ട്വിറ്ററിലൂടെയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് ആസിഫ് ഗഫൂറിൻ്റെ വാദം.

പാക്കിസ്ഥാൻ വ്യോമമേഖലയ്ക്കകത്തു വെച്ച് രണ്ട് ഇന്ത്യൻ പോർവിമാനങ്ങളെ വെടിവെച്ചിട്ടു എന്ന് ആസിഫ് ഗഫൂർ പറയുന്നു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും മറ്റൊന്ന് ജമ്മു കാശ്മീരിലും പതിച്ചു എന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തു എന്നും ട്വീറ്റിൽ ആസിഫ് ഗഫൂർ അവകാശപ്പെടുന്നു.

Read More >>