ബാലാക്കോട്ട് വ്യോമാക്രമണം: ഇന്ത്യൻ സിനിമകൾക്ക് വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കാന്‍ പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

ബാലാക്കോട്ട് വ്യോമാക്രമണം: ഇന്ത്യൻ സിനിമകൾക്ക് വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

പുൽവാമ ഭീകരാക്രമണണത്തിനു മറുപടിയെന്നോണം ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിനു പിന്നാലെ ഇന്ത്യൻ സിനിമകൾക്ക് വിലക്ക് കൽപ്പിച്ച് പാക്കിസ്ഥാൻ. ഇന്ത്യയിലെ ഒരു ചിത്രവും പാക്കിസ്ഥാനിൽ റിലീസ് ചെയ്യില്ലെന്നാണ് പാക് സർക്കാർ നിലപാട്.

ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ ഫിലിം എക്‌സിബിറ്റേസ് അസോസിയേഷന്‍ ബഹിഷ്‌കരിക്കുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ അറിയിച്ചു.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കാന്‍ പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ബോംബിട്ടു തകര്‍ത്തെന്ന് ഇന്ത്യ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ പ്രസ്താവന. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലനം ലഭിച്ച നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Read More >>