പാകിസ്ഥാനിൽ മുസ്ലീമല്ലാത്തവർക്ക് ഭരണസ്ഥാനം നൽകാനുള്ള ബിൽ പാർലമെന്റ് തടഞ്ഞു

പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി നേതാവായ ഡോ. നവീദ്‌ ആമിർ ജീവ അവതരിപ്പിച്ച ബിൽ ഭരണഘടനയിലെ 41, 91 വകുപ്പുകൾ ഭേദഗതി ചെയ്യണം എന്നാണ്‌ നിർദേശിച്ചത്‌.

പാകിസ്ഥാനിൽ മുസ്ലീമല്ലാത്തവർക്ക് ഭരണസ്ഥാനം നൽകാനുള്ള ബിൽ പാർലമെന്റ് തടഞ്ഞു

പാകിസ്ഥാനിൽ മുസ്ലിമല്ലാത്തവർക്കും പ്രധാനമന്ത്രി, പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിക്കാൻ അനുമതി നൽകണമെന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് തടഞ്ഞു. പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി നേതാവായ ഡോ. നവീദ്‌ ആമിർ ജീവ അവതരിപ്പിച്ച ബിൽ ഭരണഘടനയിലെ 41, 91 വകുപ്പുകൾ ഭേദഗതി ചെയ്യണം എന്നാണ്‌ നിർദേശിച്ചത്‌. എന്നാൽ പാകിസ്ഥാൻ ഭരണഘടനാപരമായി ഇസ്ലാമിക രാഷ്‌ട്രമാണെന്നും അതിനാൽ തന്നെ മുസ്ലിമിന്‌ മാത്രമേ പ്രധാനമന്ത്രിയും പ്രസിഡന്റുമാവാൻ കഴിയൂ എന്നും ചൂണ്ടിക്കാട്ടിയാണ് പാർലമെന്ററി കാര്യ സഹമന്ത്രി അലി മുഹമ്മദ്‌ എതിർപ്പ് പ്രകടിപ്പിച്ചത്. തുടർന്ന് ബിൽ പാസാകാതെ പാർലമെന്റ് തടഞ്ഞു.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും നിലനിൽപ്പും ഏറെ വെല്ലുവിളി നേരിടുന്നതിനിടെയാണ് പാക് പാർലിമെന്റിന്റെ നടപടി. ഇതിനിടെ ന്യൂനപക്ഷ സംരക്ഷണത്തിന്‌ ചട്ടക്കൂട്‌ തയ്യാറാക്കണമെന്ന 2014ലെ പാക് സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാൻ എന്ത്‌ ചെയ്‌തു എന്ന്‌ വിദശമാക്കി ഒരു മാസത്തിനകം കേന്ദ്ര സർക്കാരും പ്രവിശ്യാ സർക്കാരുകളും റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന്‌ പാക്‌ സുപ്രീംകോടതി നിർദേശിച്ചു. 2014ലെ ഉത്തരവ്‌ നടപ്പാക്കാൻ അടിയന്തിരനടപടികൾ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More >>