ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി പാക് വിദേശകാര്യ മന്ത്രി

ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ അപ്രതീക്ഷിതമായ ഒരു യുദ്ധ സാധ്യത തള്ളിക്കളയാകാനാകില്ല

ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി പാക് വിദേശകാര്യ മന്ത്രി

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന് അറിയുന്നവരാണ് പാകിസ്ഥാനും ഇന്ത്യയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ അപ്രതീക്ഷിതമായ ഒരു യുദ്ധ സാധ്യത തള്ളിക്കളയാകാനാകില്ല. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് സംസാരിച്ചു. പാകിസ്ഥാന്റെയും ഇന്ത്യയുടെയും അധീനതയിലുള്ള കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവരെ ക്ഷണിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷണര്‍ ഇരുപ്രദേശങ്ങളും സന്ദര്‍ശിച്ച് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തിയാല്‍ മാത്രമെ യാഥാര്‍ത്ഥ്യം ലോകത്തിന് മനസ്സിലാകൂ - ഷാ മെഹ്ദൂദ് പറഞ്ഞു.

അതേ സമയം ലഘൂകരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു ബഹുമുഖ ഫോറത്തിലോ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ അതിന് വേണ്ടി വരുമെന്നും അമേരിക്ക ആ ദൗത്യം ഏറ്റെടുക്കുകയാണെങ്കില്‍ നന്നായിരിക്കുമെന്നും ഷാ അഭിപ്രായപ്പെട്ടു.

Read More >>