മദ്യലഹരിയിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; റഷ്യൻ യാത്രക്കാരന് 50000 രൂപ പിഴ

വിമാനജീവനക്കാരുടെ തക്ക സമയത്തുള്ള ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അവര്‍ യാത്രക്കാരനെ തടയുകയും മറ്റു യാത്രക്കാരെ ശാന്തരാക്കുകയും ചെയ്തു. ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോളറെ പൈലറ്റ് വിവരമറിയിച്ച് എയര്‍പോര്‍ട്ടില്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചു.

മദ്യലഹരിയിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; റഷ്യൻ യാത്രക്കാരന് 50000 രൂപ പിഴ

ആകാശത്ത് വച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരന്‍ പരിഭ്രാന്തി പരത്തി. മോസ്‌കോയില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് പോകുകയായിരുന്ന എയറോഫ്‌ലോട്ട് എസ് യു 232 എന്ന വിമാനത്തിലാണ് എയര്‍ലൈന്‍ ജീവനക്കാരേയും യാത്രക്കാരേയും ഭയത്തിലാഴ്ത്തിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു അയാള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് അറിയുന്നു.

വിമാനജീവനക്കാരുടെ തക്ക സമയത്തുള്ള ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അവര്‍ യാത്രക്കാരനെ തടയുകയും മറ്റു യാത്രക്കാരെ ശാന്തരാക്കുകയും ചെയ്തു. ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോളറെ പൈലറ്റ് വിവരമറിയിച്ച് എയര്‍പോര്‍ട്ടില്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചു.

വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പായിരുന്നു സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനെ പൊലീസിന് കൈമാറി. എയറോഫ്‌ളോട്ടിന്‌റെ മോസ്‌കോയിലുള്ള കണ്ട്രോള്‍ റൂമിലേയ്ക്കും വിവരമറിയിച്ചു.

യാത്രക്കാരനെ കോടതിയില്‍ ഹാജറാക്കിയെന്നും 50000 രൂപ പിഴ ചുമത്തിയെന്നും അറിയുന്നു. മെയ് 22 നായിരുന്നു സംഭവം അരങ്ങേറിയത്. ഏപ്രിലില്‍ ദുബായ്-ഡല്‍ഹി വിമാനത്തിലെ സമാനമായ സംഭവത്തില്‍ ഒരു യാത്രക്കാരനെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു.