ആരാംകോ ഡ്രോൺ ആക്രമണം: കുതിച്ചുയർന്ന് എണ്ണ വില

എണ്ണവിലയില്‍ പത്തു ശതമാനത്തിലധികത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആരാംകോ ഡ്രോൺ ആക്രമണം: കുതിച്ചുയർന്ന് എണ്ണ വില

സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയിൽ ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെ കുതിച്ചുയർന്ന് എണ്ണ വില. ശനിയാഴ്ചയാണ് ഹൂതികൾ എണ്ണപ്പാടങ്ങളും സംഭരണശാലകളും ലക്ഷ്യമിട്ടുകൊണ്ട് ഡ്രോൺ ആക്രമണം നടത്തിയത്. തുടർന്ന് എണ്ണവിലയില്‍ പത്തു ശതമാനത്തിലധികത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൂതി ആക്രമണത്തിനു പിന്നാലെ സൗദി എണ്ണ ഉത്പാദനം പകുതിയോളം കുറച്ചിരുന്നു.

ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്‌കൃത എണ്ണവില 10.68 ശതമാനം വര്‍ധിച്ച് ബാരലിന് 60.71 ഡോളറിലെത്തി. ബ്രെന്റ് ഇനത്തില്‍പ്പെട്ട അസംസ്‌കൃത എണ്ണവില 11.77 ശതമാനം വര്‍ധിച്ച് ബാരലിന് 67.31 ഡോളറിലും എത്തി.

Read More >>