ശരീര ഭാഷ പറയുന്നതെന്ത്? ഒബാമ കുനിഞ്ഞു വണങ്ങിയ സൗദിയിൽ വഴങ്ങാത്ത ധാര്‍ഷ്ട്യവുമായി ട്രംപ്!

ട്രംപിന്റെ സൗദി പര്യടനം അമേരിക്കയെ അത്ഭുതപ്പെടുത്തി എന്നതാണു വാസ്തവം. കഴിഞ്ഞ നാലു പ്രസിഡന്റുമാരും അവരുടെ ആദ്യത്തെ വിദേശപര്യടനത്തിനായി തെരഞ്ഞെടുത്തതു മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളായിരുന്നു. അമേരിക്കയുമായി വാണിജ്യബന്ധങ്ങളുള്ള അടുത്ത സുഹൃത് രാജ്യങ്ങളാണു രണ്ടും.

ശരീര ഭാഷ പറയുന്നതെന്ത്? ഒബാമ കുനിഞ്ഞു വണങ്ങിയ സൗദിയിൽ വഴങ്ങാത്ത ധാര്‍ഷ്ട്യവുമായി ട്രംപ്!

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ഉണ്ടായിരുന്നു. പട്ടാള അകമ്പടിയോടെയായിരുന്നു സ്വീകരണം. ട്രംപും സല്‍മാന്‍ രാജാവും ഹസ്തദാനം ചെയ്തു.

2009 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ലണ്ടനില്‍ ജി-20 സമ്മേളനത്തിനെത്തിയപ്പോള്‍ സൗദി രാജാവ് സല്‍മാനെ കണ്ടിരുന്നു. അപ്പോൾ ഒബാമ കുനിഞ്ഞു വണങ്ങിയതു ചര്‍ച്ചയായിരുന്നു. ഒബാമയ്ക്കു ഉയരം കൂടിയതിനാല്‍ കുനിഞ്ഞതാണെന്നായിരുന്നു അതിനെപ്പറ്റി വൈറ്റ് ഹൗസ് വിശദീകരിച്ചത്.

പ്രസിഡന്റ് ആയി സ്ഥാനമേറ്റ ശേഷം ട്രംപിന്റെ ആദ്യത്തെ വിദേശപര്യടനമാണിത്. ഒമ്പതു ദിവസത്തെ പര്യടനം സൗദിയില്‍ നിന്നും ആരംഭിച്ചു. ഇസ്രയേല്‍, യൂറോപ്പ് എന്നിവിടങ്ങളിലും ട്രംപ് സന്ദര്‍ശനം നടത്തുന്നുണ്ട്. യുഎസ് പ്രഥമവനിത മെലാനിയ ട്രംപും ഒപ്പമുണ്ട്. സൗദിയിലെ നിയമം അനുസരിച്ചു സ്ത്രീകള്‍ തലമുടി മറയ്ക്കണം. എന്നാല്‍ മെലാനിയ തലമുടി പ്രദര്‍ശിപ്പിച്ചു കൊണ്ടുതന്നെയാണ് എത്തിയത്. എന്നാല്‍, 2015 ലെ സൗദി സന്ദര്‍ശനത്തിനിടെ മിഷേല്‍ ഒബാമ മുടി മറയ്ക്കാത്തതിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. മിഷേല്‍ ആതിഥേയരെ അപമാനിച്ചു എന്നായിരുന്നു ട്രംപ് പറഞ്ഞത്.

അമേരിക്ക സൗദിയോടു മാപ്പു പറയണമെന്നു പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമ പലതവണ പറഞ്ഞിട്ടുള്ളതായി വിമര്‍ശകര്‍ പറയുന്നു. അമേരിക്ക ധാര്‍ഷ്ട്യവും ബഹിഷ്‌കരണവും കാണിച്ചിട്ടുണ്ടെന്നു ഫ്രാന്‍സില്‍ വച്ച് ഒബാമ പറഞ്ഞു.

ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു പ്രധാനപ്പെട്ട രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സുന്നികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ആദ്യത്തേത്. അതിന്റെ തുടക്കം സൗദിയില്‍ നിന്നും ആരംഭിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ തറപറ്റിക്കുക എന്നതാണു മറ്റൊരു ലക്ഷ്യം. അതിനും സൗദിയുടെ സഹായം ആവശ്യമാണ്. റിയാദിലെ റോഡുകളില്‍ ട്രംപും സല്‍മാന്‍ രാജാവും ചേര്‍ന്നു നില്‍ക്കുന്ന ബില്‍ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ചു ജയിക്കും എന്നാണു മുദ്രാവാക്യം.

ട്രംപിന്റെ സൗദി പര്യടനം അമേരിക്കയെ അത്ഭുതപ്പെടുത്തി എന്നതാണു വാസ്തവം. കഴിഞ്ഞ നാലു പ്രസിഡന്റുമാരും അവരുടെ ആദ്യത്തെ വിദേശപര്യടനത്തിനായി തെരഞ്ഞെടുത്തതു മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളായിരുന്നു. അമേരിക്കയുമായി വാണിജ്യബന്ധങ്ങളുള്ള അടുത്ത സുഹൃത് രാജ്യങ്ങളാണു രണ്ടും.

മുസ്ലീം പ്രാമുഖ്യമുള്ള ആറു രാജ്യങ്ങളിലെ പൗരന്മാര്‍ക്കു അമേരിക്കയിലേയ്ക്കു പ്രവേശനം നിഷേധിച്ചതും ട്രംപ് തന്നെയായിരുന്നു. എന്തൊക്കെയായാലും സൗദി ട്രംപിനെ വരവേറ്റു. അവരുടെ താല്‍പര്യങ്ങള്‍ അറിയിക്കാന്‍ വരുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് എന്നേ സൗദി ഉദ്യോഗസ്ഥര്‍ കരുതുന്നുള്ളൂ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപിനെ ആവേശപൂര്‍വ്വമാണു സൗദി വരവേറ്റത്.

Read More >>