നോര്‍വെ ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം

വരുമാനം, ആരോഗ്യം, വൈകാരിക നില തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടന്നത്.

നോര്‍വെ ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ തിരഞ്ഞെടുക്കപ്പെട്ടു. 2017ലെ ലിസ്റ്റില്‍ നോര്‍വെ ഡെന്‍മാര്‍ക്കിനെ രണ്ടാം സ്ഥാനത്താക്കുകയായിരുന്നു. വരുമാനം, ആരോഗ്യം, വൈകാരിക നില തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടന്നത്. യൂറോപ്പിലെ പ്രമുഖ രാജ്യമായ ബ്രിട്ടന്‍ ലിസ്റ്റില്‍ 19ാമതും ജര്‍മനി 14ാമതുമാണുള്ളത്. ഫ്രാന്‍സിന് 31ാം സ്ഥാനം ലഭിച്ചപ്പോള്‍ അമേരിക്ക 14ാമതാണ്. കോപ്പന്‍ഹാമിലെ ഹാപ്പിനെസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം നോര്‍വെ നാലാം സ്ഥാനത്തായിരുന്നു. ഡെന്‍മാര്‍ക്കിനായിരുന്നു ഒന്നാം സ്ഥാനം. 155 രാജ്യങ്ങളുടെ പട്ടികയില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് ഏറ്റവും പിന്നില്‍. മതവിശ്വാസികള്‍ കുറവുള്ള രാജ്യം കൂടിയാണ് നോര്‍വെഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങളുടെ ലിസ്റ്റ്1) നോര്‍വെ2) ഡെന്‍മാര്‍ക്ക്3) ഐസ്്‌ലാന്‍ഡ്4) സ്വിറ്റ്‌സര്‍ലാന്‍ഡ്5) ഫിന്‍ലാന്‍ഡ്6) നെതര്‍ലന്‍ഡ്‌സ്7) കാനഡ8) ന്യൂസിലാന്‍ഡ്9) ഓസ്‌ട്രേലിയ10) സ്വീഡന്‍

Read More >>