യുദ്ധസന്നാഹങ്ങളില്‍ നിന്നുംപിന്നോട്ടില്ലെന്ന് ഉത്തരകൊറിയ; അമേരിക്കന്‍ പൗരനെ ഉത്തരകൊറിയ തടവിലാക്കി

ഇതോടെ ഒരു മാസത്തിനിടെ നാലാമത്തെ യുഎസ് പൗരനെ ഉത്തരകൊറിയ തടവിലാക്കുന്നത്. തടവിലാക്കപ്പെടുന്ന പ്യോംഗ്യാംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനും കൂടിയാണ് കിംഗ് ഹാക് സോംഗ്.

യുദ്ധസന്നാഹങ്ങളില്‍ നിന്നുംപിന്നോട്ടില്ലെന്ന് ഉത്തരകൊറിയ; അമേരിക്കന്‍ പൗരനെ ഉത്തരകൊറിയ തടവിലാക്കി

കൊറിയന്‍ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ അമേരിക്കയ്ക്കുനേരേ ഉത്തരകൊറിയന്‍ പ്രകോപനം. ഉത്തരകൊറിയ അമേരിക്കന്‍ പൗരനെ തടവിലാക്കിയതായി റിപ്പോര്‍ട്ട്. പ്യോംഗ്യാംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെയാണ് ഉത്തരകൊറിയ തടവിലാക്കിയത്.

ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. വെല്ലുവളികളുമായി ഇരുരാജ്യങ്ങളും നില്‍ക്കുന്നതിനിടയിലാണ് ഉത്തരകൊറിയയുടെ നടപടി. ഇതോടെ ഒരു മാസത്തിനിടെ നാലാമത്തെ യുഎസ് പൗരനെ ഉത്തരകൊറിയ തടവിലാക്കുന്നത്. തടവിലാക്കപ്പെടുന്ന പ്യോംഗ്യാംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനും കൂടിയാണ് കിംഗ് ഹാക് സോംഗ്.

Read More >>