ആക്രമണത്തിൽ ആളപായമോ നാശമോ ഇല്ലെന്ന് പാക്കിസ്ഥാൻ; തങ്ങൾ തിരിച്ചടിച്ചപ്പോൾ ഇന്ത്യൻ സേന തിരികെപ്പറന്നെന്നും വാദം

പാകിസ്താന്‍ തങ്ങളുടെ സൈന്യം തിരിച്ചടിച്ചതോടെ പേ ലോഡ് താഴേക്കെറിഞ്ഞ് ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെപ്പറന്നുവെന്നും ട്വീറ്റ് ചെയ്യുന്നു.

ആക്രമണത്തിൽ ആളപായമോ നാശമോ ഇല്ലെന്ന് പാക്കിസ്ഥാൻ; തങ്ങൾ തിരിച്ചടിച്ചപ്പോൾ ഇന്ത്യൻ സേന തിരികെപ്പറന്നെന്നും വാദം

പുൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക് അധീന കശ്മീരിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ തങ്ങൾക്ക് നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്നത് ശരിയാണ്. എന്നാൽ അതിൽ തങ്ങൾക്ക് യാതൊരുവിധ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാൻ പറയുന്നു.

ഇന്ത്യൻ സൈന്യം അതിർത്തി കടന്നപ്പോൾ തന്നെ തങ്ങൾ തിരിച്ചടിച്ചെന്നും ഉടൻ ഇന്ത്യൻ വിമാനങ്ങൾ തിരികെ പറന്നെന്നുമാണ് പാക്കിസ്ഥാന്റെ ഔദ്യോ​ഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിശദീകരണം. പാക് അധീന കശ്മീരിലല്ല, മുസഫറാബാദ് സെക്ടറിലേക്ക് തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ എത്തിയിരുന്നുവെന്ന് ആരോപിച്ച പാകിസ്താന്‍ തങ്ങളുടെ സൈന്യം തിരിച്ചടിച്ചതോടെ പേ ലോഡ് താഴേക്കെറിഞ്ഞ് ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെപ്പറന്നുവെന്നും ട്വീറ്റ് ചെയ്യുന്നു.

ഇന്ത്യന്‍ വിമാനങ്ങളുടെ പേ ലോഡ് താഴെ വീണ് കിടക്കുന്ന ദൃശ്യങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിക്കപ്പുറം കടന്ന് ബോംബുകള്‍ വര്‍ഷിച്ചതായി സ്ഥിരീകരിച്ച പാകിസ്ഥാന്‍ എന്നാൽ ബോബുകൾ തുറസ്സായ പ്രദേശത്താണ് വീണത് എന്നും വാദിച്ചു. വ്യോമസേന ആക്രമണത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, ആക്രമണത്തിൽ പാക്കിസ്ഥാനിലെ ഒരു പൗരനു പോലും പോറലേറ്റിട്ടില്ലെന്നും ഇന്ത്യ തകർത്തത് ജെയ്ഷെ മുഹമ്മദിന്റെ താവളം തന്നെയാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ​ഗോഖലെ അറിയിച്ചു. ജനവാസമില്ലാത്ത ഇടത്താണ് ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളെ ആക്രമണം ഒരുതരത്തിലും ബാധിച്ചിട്ടില്ല. 200ഓളം ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

Read More >>