പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് പഠനം

മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ മൂന്ന് ആൺകുട്ടികളിൽ ഒരാളും നാല് പെൺകുട്ടികളിൽ ഒരാളും സ്‌കൂളുകളിൽ വെച്ച് ഭീഷണികൾക്കിരയാകേണ്ടി വരുന്നുണ്ട് എന്ന് പറയുന്നു.

പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് പഠനം

12 വയസ്സിൽ താഴെയുള്ളവർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പഠനം. ഓസ്‌ട്രേലിയയിലെ യുവജന വിഭാഗങ്ങളുടെ മാനസികാരോഗ്യത്തെപ്പറ്റി പഠനം നടത്തുന്ന ഡോ. മൈക്കിൾ കാർഗ്രെഗ് ആണ് ഇത്തരത്തിലുള്ള പഠനഫലം പുറത്തു വിട്ടത്.

14 വയസ്സുകാരിയായ എമി ഡോളി എവെരെറ്റ് ആത്മഹത്യാ ചെയ്തതുമായി ബന്ധപ്പെട്ട് മൈക്കിൾ നടത്തിയ പഠനമാണ് കുട്ടികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ അപകടത്തെപ്പറ്റി വെളിച്ചം വീശുന്നത്. സോഷ്യൽ മീഡിയ വഴി ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഡോളി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ഓസ്‌ട്രേലിയയിലെ ആന്റി ബുള്ളിയിങ് കാമ്പയിന്റെ മുഖമാണ് ഡോളി.

മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ മൂന്ന് ആൺകുട്ടികളിൽ ഒരാളും നാല് പെൺകുട്ടികളിൽ ഒരാളും സ്‌കൂളുകളിൽ വെച്ച് ഭീഷണികൾക്കിരയാകേണ്ടി വരുന്നുണ്ട് എന്ന് പറയുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും കുട്ടികൾ പരസ്പരം കളിയാക്കാനും ഭേഷണിപ്പെടുത്താനും സാധ്യതയുണ്ട്. കളിയാക്കുന്നവർക്ക് അതൊരു തെറ്റാണെന്നോ കളിയാക്കപ്പെടുന്നവർക്ക് അത് തമാശയാണെന്നോ മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം കുട്ടികൾക്കില്ല. അത് കൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങൾ കുട്ടികളെ ദോഷകരമായി ബാധിക്കും- പഠനത്തിൽ പറയുന്നു.

Read More >>