പ്രസിഡൻ്റ് മരിച്ചുവെന്ന് വ്യാജ പ്രചാരണം; ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തി 'പരേതൻ'

'ഇത് ശരിക്കും ഞാൻ തന്നെയാണ്. ഉടൻ തന്നെ ഞാന്‍ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കും.'- അദ്ദേഹം പറഞ്ഞു.

പ്രസിഡൻ്റ് മരിച്ചുവെന്ന് വ്യാജ പ്രചാരണം; ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തി പരേതൻ

നൈജീരിയൻ പ്രസിഡൻ്റ് മുഹമ്മദ് ബുഹാരി മരിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി അദ്ദേഹം തന്നെ രംഗത്ത്. ബുഹാരി മരിച്ചെന്നും ഇപ്പോൾ ഭരിക്കുന്നത് അദ്ദേഹവുമായി രൂപ സാദൃശ്യമുള്ള സുഡാനിയാണെന്നുമായരുന്നു പ്രചാരണം. എന്നാൽ അതിനെ തള്ളി അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

'രോഗാവസ്ഥയില്‍ ഞാന്‍ മരിച്ചെന്നാണ് ഒട്ടേറെയാളുകള്‍ കരുതുന്നത്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിവില്ലാത്തവരും മതവിശ്വാസമില്ലാത്തവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോണ്ഫ്റന്സിവല്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പോളണ്ട് ടൗണ്ഹാറളില്‍ ഒത്തുകൂടിയ നൈജീരിയക്കാരോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇത് ശരിക്കും ഞാൻ തന്നെയാണ്. ഉടൻ തന്നെ ഞാന്‍ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കും. ഞാന്‍ ഇപ്പോഴും ശക്തനായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുഹാരി കഴിഞ്ഞ വര്ഷംു ബ്രിട്ടനില്‍ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ചികിത്സയിലിരിക്കെ ബുഹാരി മരണപ്പെട്ടെന്നും അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള ജുബ്രില്‍ എന്ന സുഡാനിയാണ് ഇപ്പോള്‍ തല്സ്ഥാിനത്ത് ഇരിക്കുന്നതെന്നുമായിരുന്നു പ്രചാരണം.

രാഷ്ട്രീയ എതിരാളികളാണ് അദ്ദേഹത്തിനെതിരെ പ്രചാരണങ്ങൾ അഴിച്ചുവിട്ടത്. സോഷ്യൽ മീഡിയകളിലും യൂട്യൂബിലും ഇപ്പോഴും പ്രചാരണം കൊഴുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തോളം ആൾക്കാരാണ് വ്യാജ പ്രചാരണങ്ങൾ കണ്ടെതെന്നാണ് കണക്കുകൾ