മൂന്നു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ സ്‌കൂള്‍വിദ്യാര്‍ത്ഥിനികളില്‍ 82 പേരേ ബോകോ ഹറാം തീവ്രവാദികള്‍ മോചിപ്പിച്ചു

സ്‌കൂളില്‍ ഹൈസ്‌കൂള്‍ പരീക്ഷയ്ക്കു തയ്യാറെടുത്തുകൊണ്ടിരുന്ന കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മൂന്നു വര്‍ഷമായി ബന്ധികളാക്കി വച്ചിരിക്കുകയാണ്

മൂന്നു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ സ്‌കൂള്‍വിദ്യാര്‍ത്ഥിനികളില്‍ 82 പേരേ ബോകോ ഹറാം തീവ്രവാദികള്‍ മോചിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 200 സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ 82 പേരെ ബോകോ ഹറാം തീവ്രവാദികള്‍ വിട്ടയച്ചു. ആറ് മാസം മുമ്പ് രാജ്യാന്തര മധ്യസ്ഥരുടെ ഇടപെടലില്‍ 21 കുട്ടികളെ വിട്ടയച്ചിരുന്നു. തീവ്രവാദികളുടെ ആവശ്യപ്രകാരം തടവിലുള്ള ഭീകരരെ വിട്ടയച്ചാതാണ് കുട്ടികളുടെ മോചനത്തിനു വഴിതുറന്നത്.

എന്നാല്‍ കുട്ടികളുടെ മോചനത്തിനുപകരം തടവിലുള്ള എത്ര തീവ്രവാദികളെയാണ് പകരമായി കൈമാറിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. സ്വിറ്റ്സര്‍ലന്‍ഡും, റെഡ്ക്രോസും സംയുക്തമായി മാസങ്ങളോളം നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് 82 പേരെ വിട്ടയച്ചത്. ശേഷിക്കുന്ന കുട്ടികളേയും മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കൗമാര പ്രായക്കാരായ 219 വിദ്യാര്‍ഥിനികളെ 2014 ഏപ്രിലിലാണ് ബോകോ ഹറാം തട്ടിക്കൊണ്ടുപോയത്. നൈജീരിയയിലെ ഉള്‍പ്രദേശമായ ചിബോക്കിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോകോ ഹറാം തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ 57 കുട്ടികള്‍ രക്ഷപെട്ടിരുന്നു.

സ്‌കൂളില്‍ ഹൈസ്‌കൂള്‍ പരീക്ഷയ്ക്കു തയ്യാറെടുത്തുകൊണ്ടിരുന്ന കുട്ടികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മൂന്നു വര്‍ഷമായി ബന്ധികളാക്കി വച്ചിരിക്കുകയാണ്.

Read More >>