ന്യൂസിലാന്റിലെ ഒരു പുഴയ്ക്ക് മനുഷ്യരുടെ പദവി

ലോകത്ത് ആദ്യമായാണ് ഒരു പുഴയ്ക്ക് നിയമപരമായി മനുഷ്യരുടെ പദവി ലഭിക്കുന്നത്.

ന്യൂസിലാന്റിലെ ഒരു പുഴയ്ക്ക് മനുഷ്യരുടെ പദവി

ന്യൂസിലന്റിലെ ഒരു പുഴയ്ക്ക് നിയമപരമായി മനുഷ്യരുടെ പദവി ലഭിച്ചു. ന്യൂസിലന്റ് പാര്‍ലിമെന്റില്‍ ഇതിനായി പ്രത്യേകം ബില്‍ അവതരിപ്പിക്കപ്പെട്ടു. വടക്കന്‍ ദ്വീപിലെ വാംഗാനു പുഴയ്ക്കാണ് ഈ അപൂര്‍വ പദവി ലഭിച്ചത്. മാവോരി പ്രദേശത്തെ ജനങ്ങള്‍ കഴിഞ്ഞ 160 വര്‍ഷങ്ങളായി പുഴയ്ക്ക് ഈ പദവി ലഭിക്കാന്‍ പരിശ്രമിക്കുകയായിരുന്നു. മാവോരി വംശത്തിന്റെ പ്രതിനിധിയായ ഇവി എന്നറിയപ്പെടുന്നയാളും മറ്റൊരാളുമാകും ഇനി പുഴയെ പ്രതിനിധീകരിക്കുക.

പ്രദേശവാസികളുടെ ജീവിതത്തില്‍ ഈ പുഴയ്ക്ക് വലിയ സ്വാധീനമുള്ളതായി മവോരിയെ പ്രതിനിധീകരിക്കുന്ന എം പി അഡ്രൈന്‍ റുരാവാഹ് പറഞ്ഞു. അപൂര്‍വ നേട്ടത്തിന്റെ സന്തോഷം മവോരി നിവാസികള്‍ ആനന്ദക്കണ്ണീരോടെയും സംഗീതത്തോടെയും അഘോഷിച്ചു.

Read More >>