ട്രംപിന്റെ പുതിയ നിയമനങ്ങൾ: മുൻ മോഡൽ വൈറ്റ് ഹൗസിൽ കമ്യൂണിക്കേഷൻ ഡയറക്ടർ; ഇന്ത്യൻ അഭിഭാഷക മനീഷ സിങിനും താക്കോൽ സ്ഥാനം

ഇന്ത്യന്‍ വംശജയായ നിയമജ്ഞ മനീഷ സിംഗിനെ സാമ്പത്തിക വകുപ്പില്‍ നിയമിക്കും. സാമ്പത്തിക കാര്യ സെക്രട്ടറി ആയിട്ടാണ് നിയമിക്കുക.

ട്രംപിന്റെ പുതിയ നിയമനങ്ങൾ: മുൻ മോഡൽ വൈറ്റ് ഹൗസിൽ കമ്യൂണിക്കേഷൻ ഡയറക്ടർ; ഇന്ത്യൻ അഭിഭാഷക മനീഷ സിങിനും താക്കോൽ സ്ഥാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നിയമനത്തില്‍ മുന്‍ മോഡലും ഇന്ത്യക്കാരും. മുന്‍ മോഡല്‍ ഹോപ് ഹിക്‌സിനെ വൈറ്റ് ഹൗസിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിംഗിന്റെ പ്രസ് സെക്രട്ടറിയായിരുന്നു ഹിക്‌സ്. ഇന്ത്യന്‍ വംശജയായ നിയമജ്ഞ മനീഷ സിംഗിനെ സാമ്പത്തിക വകുപ്പില്‍ നിയമിക്കും. സാമ്പത്തികകാര്യ സെക്രട്ടറി ആയിട്ടാണ് നിയമിക്കുക.

ചാള്‍സ് റിവ്കിന്റെ ഒഴിവിലേക്കാണ് മനീഷ സിംഗിനെ നിയമിക്കുക. ഇതു സംബന്ധിച്ച ശുപാര്‍ശ സെനറ്റിനു നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബ്യൂറോയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മനീഷ സെനറ്റ് വിദേശകാര്യ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശുകാരിയായ മനീഷ സിംഗ് വളര്‍ന്നത് അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്.

അതേസമയം ഇന്ത്യന്‍ വംശജനായ രാജ് ഷായെ പ്രസിഡണ്ടിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായും നിയമിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, ഇദ്ദേഹം പ്രസിഡണ്ടിന്റെ സ്‌പെഷല്‍ അസിസ്റ്റന്റും അസിസ്റ്റന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിച്ചുണ്ട്. ഗുജറാത്തി മാതാപിതാക്കള്‍ക്കു ജനിച്ച രാജി ഷാ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.Read More >>