ആര്‍ത്തവ കാലത്ത് മാറ്റി നിര്‍ത്തുന്ന ഹിന്ദു ആചാരം ക്രിമിനല്‍ കുറ്റം: മൂന്നു മാസം തടവ് ശിക്ഷ

ആര്‍ത്തവകാലത്തും പ്രസവ ശേഷവും സ്ത്രീകള്‍ അശുദ്ധിയുള്ളവരാണ് എന്നാണ് വിശ്വസിച്ചുപോരുന്നത്. വീട്ടില്‍ നിന്ന് മാറി ഒരു കുടിലിലാണ് ഇവര്‍ കഴിയേണ്ടത്. കഴിഞ്ഞ മാസം ഒരു പെണ്‍കുട്ടി കുടിലില്‍ പാമ്പുകടിയേറ്റ് മരിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.

ആര്‍ത്തവ കാലത്ത് മാറ്റി നിര്‍ത്തുന്ന ഹിന്ദു ആചാരം ക്രിമിനല്‍ കുറ്റം: മൂന്നു മാസം തടവ് ശിക്ഷ

ആര്‍ത്തവകാലത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പുരാതന ഹിന്ദു ആചാരം കുറ്റകരമാക്കി നേപ്പാള്‍ പാര്‍ലമെന്റ്. ചൗപ്പാഡി എന്നറിയപ്പെടുന്ന, വീട്ടില്‍ നിന്നും അയിത്തം കല്‍പിക്കല്‍ ആര്‍ത്തവകാലത്തും കുഞ്ഞുണ്ടായിക്കഴിഞ്ഞാലും ബാധകമാണ്. ആര്‍ത്തവകാലത്തോ പ്രസവത്തിനു ശേഷമോ ഒരു സ്ത്രീയെ ചൗപ്പാഡിയില്‍ മാറ്റിനിര്‍ത്തുകയോ അതു പോലുള്ള വിവേചനം കാണിക്കുകയോ അയിത്തം പാലിക്കുകയോ ചെയ്യരുത്, നേപ്പാള്‍ പാര്‍ലമെന്റ് വിയോജിപ്പില്ലാതെ ഈ നിയമത്തെ സ്വീകരിച്ചു. ഒരു വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പുതിയ നിയമമനുസരിച്ച് ആര്‍ത്തവകാലത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നവര്‍ക്ക് മൂന്നുമാസമാണ് ജയില്‍ ശിക്ഷ. 3,000 രൂപ പിഴയും അടക്കേണ്ടതുണ്ട്.

ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായിരുന്നു നേപ്പാള്‍. ഇന്നും നേപ്പാളിലെ ഹിന്ദുത്വ ആധിപത്യം തുടരുകയാണ്.

ആര്‍ത്തവകാലത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന ആചാരം കുറ്റകരമാക്കുന്ന നിയമം വലിയൊരു നേട്ടമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ മോണ അന്‍സാരി പറയുന്നത്. 12 വര്‍ഷം മുമ്പ് സുപ്രീം കോടതി ചൗപ്പാഡിക്കെതിരെ നിലപാടെടുത്തിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് സുപ്രീം കോടതി മുന്നോട്ടുവെച്ചിരുന്നത്, അതിനാല്‍ കോടതിയുടെ എതിര്‍പ്പ് ഫലപ്രദമായില്ല. നേപ്പാളി പുരുഷാധിപത്യ സമൂഹമാണ് ഈ ആചാരം നിലനിര്‍ത്തുന്നത്.

നേപ്പാളിലെ ഒട്ടുമിക്ക സമുദായങ്ങളും ആര്‍ത്തവത്തെ അശുദ്ധിയായാണ് കണക്കാക്കിപ്പോരുന്നത്. ആര്‍ത്തവകാലത്തും പ്രസവ ശേഷവും സ്ത്രീകള്‍ അശുദ്ധിയുള്ളവരാണ് എന്നാണ് വിശ്വസിച്ചുപോരുന്നത്. വീട്ടില്‍ നിന്ന് മാറി ഒരു കുടിലിലാണ് ഇവര്‍ കഴിയേണ്ടത്. കഴിഞ്ഞ മാസം ഒരു പെണ്‍കുട്ടി കുടിലില്‍ പാമ്പുകടിയേറ്റ് മരിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.

Read More >>