കശ്മീരിൽ ഇന്ത്യൻ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവം: ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് പാക്കിസ്ഥാന്‍

കശ്മീരിൽ ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന അവകാശവാദത്തെ തള്ളിയ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നഫീസ്.

കശ്മീരിൽ ഇന്ത്യൻ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവം: ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് പാക്കിസ്ഥാന്‍

കശ്മീരിൽ ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ 'പ്രകോപനപരമായ' പ്രസ്താവനകള്‍ തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് പാക്കിസ്ഥാന്‍. ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവം നടന്നിട്ടില്ലെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ മാധ്യമങ്ങളോട് അവകാശപ്പെട്ടു. സൈനിക നടപടികളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സംഘടനയുടെ കരാറുകള്‍ ലംഘിക്കുന്ന ഇന്ത്യക്ക് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള അവകാശം നഷ്ടമായതായി നഫീസ് സക്കറിയ പറഞ്ഞു. അതേസമയം, പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ വീണ്ടും രംഗത്തെത്തി. അതിർത്തിയിൽ തുടർച്ചയായി പ്രകോപനം ഉണ്ടാക്കുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകുമെന്നു കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. അടിക്കു തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാനിന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന അവകാശവാദത്തെ നേരത്തെ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി തള്ളിയിരുന്നു. ജയ്റ്റ്‌ലിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കവെയാണ് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ സ്ഥിതിഗതികള്‍ വഷളാകുമെന്ന് പറഞ്ഞത്.

ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍, സുബേദാര്‍ പരംജിത് സിങ്ങ് എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് പാക്കിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം മൃതദേഹങ്ങള്‍ വികൃതമാക്കിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് സംഭവം നടന്നയുടൻ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.