അവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹരല്ല; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നിഷേധിച്ച് മുസ്ലീം പുരോഹിതര്‍

ഭീകരവാദത്തിനായി ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ലണ്ടനിലെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട എല്ലാ ഇമാമുമാരും ഒന്നിച്ചാണ് പ്രസ്തുത തീരുമാനമെടുത്തത്...

അവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹരല്ല; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നിഷേധിച്ച് മുസ്ലീം പുരോഹിതര്‍

രാജ്യത്ത് ഭീകകരാക്രമണം നടത്തിയവര്‍ക്ക് മതാചാരപ്രകപാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ നിഷേധിച്ച് മുസ്ലീം പുരോഹിതര്‍. ഭീകരവാദത്തിനായി ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ലണ്ടനിലെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട എല്ലാ ഇമാമുമാരും ഒന്നിച്ചാണ് പ്രസ്തുത തീരുമാനമെടുത്തത്.

ലണ്ടനിലെ 130 ഇമാമാുമാര്‍ക്കൊപ്പം മറ്റു മതങ്ങളിലെ പുരേഹിതരും യോഗത്തില്‍ പങ്കെടുത്തു. മതത്തെ ദുരുപയോഗം ചെയ്ത് ഭീകരാക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും യോഗത്തില്‍ തീരുഞമാനമുണ്ടായി. കഴിഞ്ഞ ദിവസമുണ്ടയ ഭീകരാക്രമണത്തെ യോഗം അപലപിക്കുകയുമുണ്ടായി.

ഭീകരരുടെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കരുതെന്നു യോഗത്തില്‍ പങ്കെടുക്കാത്ത ഇമാമുമാര്‍ക്കും നിര്‍മദ്ദശം നല്‍കിയിട്ടുണ്ട്. അസഹിഷ്ണുതയും ഭിന്നിപ്പും ഉപേക്ഷിക്കണമെന്നും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും പശ്ചിമ ലണ്ടനിലെ മുസ്ലിം സെന്ററിന്റേയും മോസ്‌കിന്റേയും ചെയര്‍മാനായ മുഹമ്മദ് ഹബീബുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

ഭീകരവാദം പോലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നട്തതുന്നവര്‍ക്കു മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും യോഗം നിരീക്ഷിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ലണ്ടന്‍ പാലത്തിലെ കാല്‍നടയാത്രക്കാരെ അതിവേഗമെത്തിയ വാന്‍ കൊണ്ട് ഇടിച്ച് തെറിപ്പിച്ചും തുടര്‍ന്ന് കത്തി കൊണ്ട് കുത്തിയുമാണു ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 48 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണം നടത്തിയ ഖുറം ഭട്ട്, റാച്ചിദ് റാഡൗനെ, യൂസഫ് സാഗ്ബ എന്നിവരെ പൊലീസ് വധിച്ചു.

Read More >>