ഹിജാബ് ധരിച്ചതിന് 11 വയസ്സുകാരിയെ ആക്രമിച്ചു; കത്രിക കൊണ്ട് ഹിജാബ് മുറിച്ചു

അനിയനോടൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ ഒരാൾ കത്രികയുമായി വന്ന് ആക്രമിക്കുകയായിരുന്നു എന്ന് പെൺകുട്ടി പറഞ്ഞു. "അയാൾ രണ്ടു വട്ടം എന്റെ ഹിജാബ് മുറിക്കാൻ ശ്രമിച്ചു. ഞാൻ ഭയന്നു പോയി. ആൾക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്'- അവൾ പറഞ്ഞു.

ഹിജാബ് ധരിച്ചതിന് 11 വയസ്സുകാരിയെ ആക്രമിച്ചു; കത്രിക കൊണ്ട് ഹിജാബ് മുറിച്ചു

ഹിജാബ് ധരിച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ 20 കാരനായ യുവാവ് ആക്രമിച്ചു. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. തന്റെ അനിയനോടൊപ്പം സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അനിയനോടൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ ഒരാൾ കത്രികയുമായി വന്ന് ആക്രമിക്കുകയായിരുന്നു എന്ന് പെൺകുട്ടി പറഞ്ഞു. "അയാൾ രണ്ടു വട്ടം എന്റെ ഹിജാബ് മുറിക്കാൻ ശ്രമിച്ചു. ഞാൻ ഭയന്നു പോയി. ആൾക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്'- അവൾ പറഞ്ഞു. ആക്രമണമുണ്ടായപ്പോൾ അലറിക്കരഞ്ഞ് അക്രമിയെ തുരത്താൻ ശ്രമിച്ച പെൺകുട്ടി അതിൽ വിജയിക്കാതിരുന്നതിനെ തുടർന്ന് തന്റെ അനിയനോടൊപ്പം ഓടി രക്ഷപ്പെട്ടു.

മറ്റു കുട്ടികളുമായി ചേർന്ന് കൂട്ടമായാണ് പെൺകുട്ടിയും അനിയനും സ്‌കൂളിലേക്ക് പോകുന്നത്. എന്നാൽ സ്‌കൂളിൽ എത്തുന്നതിന് തൊട്ടു മുൻപ് ഒപ്പമുണ്ടായിരുന്നവർ വേർപിരിഞ്ഞു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്. പെൺകുട്ടി ഓടി രക്ഷപ്പെട്ടതിനു പത്ത് മിനിട്ടുകൾക്ക് ശേഷം തിരികെ വന്ന യുവാവ് വീണ്ടും ഹിജാബ് മുറിക്കാൻ ശ്രമിച്ചു.

രാവിലെ 9 മണിയോടെ ടോറന്റോയിലെ പോളിൻ ജോൺസൺ സ്‌കൂളിനരികിൽ വെച്ചാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

Read More >>