സൗദിയിൽ തിയേറ്റർ സ്ഥാപിക്കാനുള്ള കരാർ എഎംസി തിയറ്റേഴ്സിന്

സൗദിയുമായി കരാര്‍ ഒപ്പുവച്ച എഎംസി എന്റര്‍ടൈന്‍മെന്റ് യുഎസ് സിനിമാ കമ്പനിയാണ്. കന്‍സാസ് അടിസ്ഥാനത്തിലുള്ള ഈ കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ നടത്തിപ്പുകാര്‍

സൗദിയിൽ തിയേറ്റർ സ്ഥാപിക്കാനുള്ള കരാർ എഎംസി തിയറ്റേഴ്സിന്

നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയതോടെ സൗദിയില്‍ തിയേറ്റര്‍ സ്ഥാപിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ കുത്തൊഴുക്ക്. അതേസമയം, വന്‍കിട തിയേറ്റര്‍ കമ്പനിയായ എഎംസിയുമായി സൗദി കരാര്‍ ഒപ്പുവച്ചു. തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ആദ്യ തിയേറ്റര്‍ 2018 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി സാംസ്‌കാരിക മന്ത്രാലയം കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

സൗദിയുമായി കരാര്‍ ഒപ്പുവച്ച എഎംസി എന്റര്‍ടൈന്‍മെന്റ് യുഎസ് സിനിമാ കമ്പനിയാണ്. കന്‍സാസ് അടിസ്ഥാനത്തിലുള്ള ഈ കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ നടത്തിപ്പുകാര്‍. യുഎസിലും യൂറോപ്പിലുമാണ് ഇവരുടെ 11,000 തീയേറ്ററുകള്‍. രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായാണ് സിനിയ തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം.

2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകളുള്‍ തുറക്കുന്നതിനാണ് പദ്ധതിയിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. 1980 കളിലാണ് ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലിം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ് അന്ന് സിനിമ നിരോധിച്ചത്. സ്ത്രീകള്‍ ഡ്രെെവ് ചെയ്യുന്നത് വിലക്കികൊണ്ടുള്ള നിയമവും അടുത്ത വര്‍ഷം ജൂലൈയോടെ എടുത്തു കളയുമെന്ന് സൗദി ഭരണകൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>