തെക്കൻ കൊളംബിയയിൽ ശക്തമായ മണ്ണിടിച്ചിൽ: 250ഓളം പേർക്കു ജീവഹാനി; 100ഓളം പേർക്ക് പരിക്ക്

മണ്ണിടിച്ചിലിൽ നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. നദികളും കനാലുകളും നിറഞ്ഞുകവിഞ്ഞു. സ്ഥലത്ത് കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീണ് റോഡ് ​ഗതാ​ഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊളംമ്പിയന്‍ സിറ്റിയായ മൊക്കോവയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. വനത്തോടു ചേർന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.

തെക്കൻ കൊളംബിയയിൽ ശക്തമായ മണ്ണിടിച്ചിൽ: 250ഓളം പേർക്കു ജീവഹാനി; 100ഓളം പേർക്ക് പരിക്ക്

തെക്കൻ കൊളംബിയയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 250ലേറെ പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേൽക്കുകയും 400ഓളം പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. നദികളും കനാലുകളും നിറഞ്ഞുകവിഞ്ഞു. സ്ഥലത്ത് കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീണ് റോഡ് ​ഗതാ​ഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

വെള്ളിയാഴ്ച അർധരാത്രിയോടെ തെക്കുപടിഞ്ഞാറൻ ന​ഗരമായ മൊക്കോവയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വീടുകൾക്കു മുകളിലേക്കു മണ്ണിടിഞ്ഞുവീഴുകയും പുട്ടുമായോയില്‍ കെട്ടിടാവശിഷ്ടങ്ങളും മണ്ണും വീണ് നിരവധി വീടുകൾ തകരുകയും ചെയ്തു.

കൊളംമ്പിയന്‍ സിറ്റിയായ മൊക്കോവയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. വനത്തോടു ചേർന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇത് രക്ഷാപ്രവർത്തനത്തേയും ബാധിച്ചു. ഇന്നലെ രാവിലെ 11 ഓടെ ആരംഭിച്ച മഴ ഇന്നു പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു. 40,000ഓളം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വീടുകളുടേയും കെട്ടിടങ്ങളുടേയും അശാസ്ത്രീയ നിർമാണമാണ് അവ പെട്ടെന്നു തകരാൻ കാരണമായതെന്ന് വിലയിരുത്തൽ. ശക്തമായ ഹിമപാതം നിരവധി വീടുകൾ തകർത്തതായും ഈ സാഹചര്യത്തിൽ എല്ലാവർക്കും സ്ഥലം വിട്ടുപോകാൻ മുന്നറിയിപ്പ് കൊടുത്തിരുന്നതായും മൊക്കോവ മേയർ ജോൺ അന്റോണിയോ കസ്ട്രോ പറഞ്ഞു.

അതേസമയം, അപകടം ഹൃദയഭേദകമാണെന്ന് കൊളംബിയൻ പ്രസിഡന്റ് ജുവാൻ മനുവൽ സാന്റോസ് പറഞ്ഞു. ആളുകളെ ര​ക്ഷപെടുത്താൻ ‌തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ദുരന്തമേഖല സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം അറിയിച്ചു. ഒപ്പം, മരണപ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡന്റ് അനുശോചനം അറിയിച്ചു.


Read More >>