മർദ്ദനം സഹികെട്ടപ്പോൾ അമ്മ മകനെ കൊന്ന് 70 കഷ്ണങ്ങളാക്കി; കോടതി വെറുതെ വിട്ടു

മകൻ മദ്യപിച്ച് ലക്കു കെട്ട് തൻ്റെ മുൻ ഭാര്യയാണെന്ന് കരുതി അമ്മയെ പീഡിപ്പിക്കാൻ പോലും ശ്രമിച്ചു.

മർദ്ദനം സഹികെട്ടപ്പോൾ അമ്മ മകനെ കൊന്ന് 70 കഷ്ണങ്ങളാക്കി; കോടതി വെറുതെ വിട്ടു

നിരന്തരമായി മർദ്ദിക്കുന്ന മകനെ തല്ലിക്കൊന്ന് കഷ്ണങ്ങളാക്കിയ അമ്മയെ കോടതി വെറുതെ വിട്ടു. റഷ്യയിലാണ് സംഭവം. മർദ്ദനം സഹിക്കാൻ കഴിയാതെ ഫ്രെയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് 63കാരി ല്യൂഡ്മില മകനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയത് ഇവർ തന്നെയാണെന്ന് തെളിഞ്ഞെങ്കിലും കോടതി ഇവരെ വെറുതെ വിട്ടു.

മദ്യപിച്ച് വരുന്ന മകൻ നിരന്തരമായി ല്യൂഡ്മിലയെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ 42കാരനായ മകൻ മദ്യപിച്ച് ലക്കു കെട്ട് തൻ്റെ മുൻ ഭാര്യയാണെന്ന് കരുതി അമ്മയെ പീഡിപ്പിക്കാൻ പോലും ശ്രമിച്ചു. ഡ്യൂഡ്മില പല തവണ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും അധികൃതർ അവരുടെ അഭ്യർത്ഥന മുഖവിലയ്ക്കെടുത്തില്ല. തുടർന്നാണ് മകനെ കൊല്ലാൻ അവർ തീരുമാനിച്ചത്. വലിയ ഫ്രെയിംഗ് പാൻ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ശരീരം 70 കഷ്ണങ്ങളാക്കി മുറിച്ചു. തുടർന്ന് മൃതദേഹം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഇവരുടെ ഫ്ലാറ്റിൽ നിന്നും ടാക്സിയിലേക്ക് വലിയ കറുത്ത കവറുകൾ കയറ്റിക്കൊണ്ടിരിക്കെ ഉണ്ടായ ദുർഗന്ധത്തിൽ സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരമറിയിച്ചു. മകൻ വേട്ടയാടിയ ഇറച്ചി ചീത്തയായതാണെന്നും അതിൻ്റെ ദുർഗന്ധമാണെന്നും ഡ്യൂഡ്മില പൊലീസിനോട് പറഞ്ഞുവെങ്കിലും കവറുകൾ പരിശോധിച്ച പൊലീസ് മനുഷ്യാവയങ്ങൾ കണ്ടെടുത്തതോടെ ഇവർ കുടുങ്ങുകയായിരുന്നു.

മകനെ കൊല്ലാൻ ഇവരെ പ്രേരിപ്പിച്ചത് മകൻ്റെ സ്വഭാവദൂഷ്യം തന്നെയാണെന്ന് കണക്കാക്കിയാണ് കോടതി ഡ്യൂഡ്മിലയെ വെറുതെ വിട്ടത്. മകന്റെ തുടര്‍ച്ചയായുള്ള മര്‍ദ്ദനവും അപമാനവുമാണ് അവരെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി നിരീക്ഷിച്ചു.

Story by