നരേന്ദ്രമോദി ജര്‍മ്മനിയില്‍:ഹിറ്റ്‌ലറുടെ ''ജര്‍മ്മനി ഇന്ത്യയ്ക്ക് മെയ്ഡ് ഫോര്‍ ഈച്ച് അദര്‍''

ഇന്തോ-ജര്‍മന്‍ ബിസിനസ് സമ്മിറ്റിന് മുന്നോടിയായി ഇന്ന് വൈകിട്ട് മോദിയും മെര്‍ക്കലും പ്രമുഖ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തും.

നരേന്ദ്രമോദി ജര്‍മ്മനിയില്‍:ഹിറ്റ്‌ലറുടെ ജര്‍മ്മനി ഇന്ത്യയ്ക്ക് മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

ഇന്ത്യയും ജര്‍മനിയും എല്ലാക്കാര്യങ്ങളിലും ഒരുപോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചലീന മെര്‍ക്കലിനൊപ്പം ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

''ഇന്ത്യയും ജര്‍മനിയും എല്ലാക്കാര്യങ്ങളിലും ഒരു പോലെയാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണമടക്കമുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും''-മോദി പറഞ്ഞു. ഇന്ത്യ വിവരസാങ്കേതിക വിദ്യയിലും മറ്റ് മേഖലകളിലും മുന്നോട്ടു കുതിക്കുകയാണ്. ഈ ഘട്ടത്തില്‍ ജര്‍മനിയുമായുള്ള സഹകരണം അനിവാര്യമാണെന്നും മോദി പറഞ്ഞു. എയ്ഞ്ചലീന മെര്‍ക്കലിനെ പുകഴ്ത്തിയ മോദി അവരെപ്പോലെ ശക്തയായ നേതാക്കളെയാണ് ലോകത്തിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികമായും ആഗോള തലത്തിലുമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഏയ്ഞ്ചലീനയുമായി ചര്‍ച്ചകള്‍ നടത്തിയതായി മോദി പറഞ്ഞു. രാവിലെ മോദിക്ക് ചാന്‍സിലറുടെ ഔദ്യോഗിക വസതിയില്‍ സൈനിക ബഹുമതികളോടെയുള്ള സ്വീകരണം നല്‍കി. ഇതിന് ശേഷം മോദി തന്നെ ഇന്ത്യയില്‍ നിന്ന് അനുഗമിച്ച മന്ത്രിസഭാംഗങ്ങളെ ഏയ്ഞ്ചലീന മെര്‍ക്കലിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കപ്പെട്ടു. ഇന്തോ-ജര്‍മന്‍ ബിസിനസ് സമ്മിറ്റിന് മുന്നോടിയായി ഇന്ന് വൈകിട്ട് മോദിയും മെര്‍ക്കലും പ്രമുഖ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തും.


Read More >>