ഇൻ്റർപോൾ മേധാവിയെ തട്ടിക്കൊണ്ടു പോയെന്ന് സൂചന; ചൈനയിൽ തടവിലെന്ന് റിപ്പോർട്ട്

ഫ്രാൻസിൽ നിന്നും ചൈനയിലേക്ക് തിരിച്ച ഇൻ്റർപോൾ മേധാവിയെ കാണാനില്ല എന്ന റിപ്പോർട്ടുകളായിരുന്നു ഇന്നലെ പുറത്തു വന്നിരുന്നത്.

ഇൻ്റർപോൾ മേധാവിയെ തട്ടിക്കൊണ്ടു പോയെന്ന് സൂചന; ചൈനയിൽ തടവിലെന്ന് റിപ്പോർട്ട്

ഇൻ്റർപോൾ മേധാവിയായ മെങ് ഹോങ് വെയിയെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. അദ്ദേഹം ചൈനയിൽ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രാൻസിൽ നിന്നും ചൈനയിലേക്ക് തിരിച്ച ഇൻ്റർപോൾ മേധാവിയെ കാണാനില്ല എന്ന റിപ്പോർട്ടുകളായിരുന്നു ഇന്നലെ പുറത്തു വന്നിരുന്നത്. തുടർന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നും ചൈനയിൽ കസ്റ്റഡിയിലാണെന്നും സൂചനകൾ ലഭിച്ചത്. കഴിഞ്ഞ ആഴ്ച ചൈനയില്‍ വിമാനം ഇറങ്ങിയ ഉടനെ തന്നെ അച്ചടക്ക സമിതി ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു എന്നാണ് സൂചന.

എന്നാല്‍ എന്തിന്റെ പേരിലാണ് ഇങ്ങനെ ഒരു കസ്റ്റഡിയില്‍ എടുക്കലും അന്വേഷണവും എന്ന കാര്യത്തില്‍ ഒരു വിവരവും പുറത്ത് വന്നിട്ടില്ല. മെങിനെ ഏതോ അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സെപ്തംര്‍ 29 ന് ആണ് അവസാനമായി മെങിനെ ലോകം കണ്ടിട്ടുള്ളത്. അതിന് ശേഷം അദ്ദേഹം ചൈനയിലേക്ക് തിരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ മെങിനെ അച്ചടക്ക സമിതി അറസ്റ്റ് ചെയ്തിട്ടുണ്ടാവാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലൊന്നും ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഇല്ല.

Story by
Read More >>