പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാസ്റ്റര്‍ പീഡിപ്പിച്ചത് മൂന്ന് വര്‍ഷത്തോളം

2015 മുതല്‍ പാസ്റ്റര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാസ്റ്റര്‍ പീഡിപ്പിച്ചത് മൂന്ന് വര്‍ഷത്തോളം

പള്ളിയും പുരോഹിതരും ലൈംഗിക ആരോപണങ്ങളില്‍ പ്രതികളാകുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ആഫ്രിക്കയിലെ ഡിവൈന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ പാട്രിക് അംബാനി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരു മാസത്തിലേറെയായി പൊലീസ് കസ്റ്റഡിയിലാണ്.

2015 മുതല്‍ പാസ്റ്റര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. മൊഴി ഇപ്രകാരാണ്: മുത്തശ്ശിയോടൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്. ഒരു ദിവസം പാസ്റ്റര്‍ വീട്ടില്‍ വന്നു. മുത്തശ്ശിയില്ലെന്നറിഞ്ഞപ്പോള്‍ വീട്ടിനകത്ത് കയറി വന്നു. ഒരു സിനിമ കാണണമെന്ന് പറഞ്ഞു. പിന്നീട് എന്റെടുത്ത് വന്നിരിക്കുകയും എന്റെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. പരിഭ്രമവും ഭയവും തോന്നിയെങ്കിലും പാസ്റ്ററായതു കൊണ്ട് ഒന്നും ചെയ്യാനായില്ല. ഈ സംഭവം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ട പാസ്റ്റര്‍ തനിക്ക് പണം നല്‍കുകയും ചെയ്തു. പിന്നീട് മുത്തശ്ശിയില്ലാത്ത അവസരങ്ങളിലെല്ലാം പാസ്റ്റര്‍ വീട് സന്ദര്‍ശിക്കുകയും മൂന്ന് വര്‍ഷത്തോളം താന്‍ നിശബ്ദയായി പീഡനം സഹിക്കുകയും ചെയ്തു.

പാസ്റ്റര്‍ പലപ്പോഴും തന്റെ വീട്ടില്‍ വന്ന് പോകുന്നത് കണ്ടിട്ടുണ്ടെന്നും കൊച്ചുമോളെ പീഡിപ്പിക്കുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. ഇക്കാര്യം പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ അത് ശരിയാണെന്ന് മനസ്സിലാകുകയും ചെയ്‌തെന്നും മുത്തശ്ശി സാക്ഷ്യപ്പെടുത്തുന്നു.

പിന്നീട് മുത്തശ്ശി പെണ്‍കുട്ടിയെ നയ്‌റോബി വിമന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ കഴിയാതിരുന്ന പാസ്റ്റര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ജാമ്യത്തുക കുറയ്ക്കണെമന്ന് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് അത് നിരസിച്ചു.

Read More >>