ട്രംപിനെ പിന്തള്ളി; ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് 'മീടൂ' ക്യാമ്പയിന്

തങ്ങള്‍ക്കു നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാണിച്ചവര്‍ക്ക് 'ദി സൈലന്‍സ് ബ്രേക്കേഴ്‌സ്' എന്ന വിശേഷണത്തോടെയാണ് ടൈം പുരസ്‌കാരത്തിനു പരിഗണിച്ചത്.

ട്രംപിനെ പിന്തള്ളി; ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് മീടൂ ക്യാമ്പയിന്

ഈ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 'മീടൂ' ക്യാംപയിന്. ടൈം മാഗസിന്റെ പുരസ്‌കാരം താന്‍ നിരസിച്ചുവെന്ന് ട്വീറ്റ് ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കിയാണ് ആഗോള ശ്രദ്ധയാകര്‍ഷിച്ച കാംപയിന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തങ്ങള്‍ക്കു നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാണിച്ചവര്‍ക്ക് 'ദി സൈലന്‍സ് ബ്രേക്കേഴ്‌സ്' എന്ന വിശേഷണത്തോടെയാണ് ടൈം പുരസ്‌കാരത്തിനു പരിഗണിച്ചത്.

ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും മോ​ശം പെ​രു​മാ​റ്റ​ങ്ങ​ളും തു​റ​ന്നു​പ​റ​യാ​നും അ​വ​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നു​മാ​യി ന​ടി അ​ലീ​സ മി​ലാ​നോ തു​ട​ങ്ങി​വ​ച്ച #Metoo ക്യാംപയിൻ ആ​ഗോ​ള​ത​ര​ത്തി​ൽ വ​ലി​യ പ്ര​ചാ​രം നേ​ടി. നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ അലിസാ മിലാനോ തന്റെ ട്വീറ്റിലൂടെയാണ് ഈ ക്യാംപയിന് തുടക്കമിട്ടത്. ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്റെ ലൈംഗികാതിക്രമത്തിന് എതിരേ ഉപയോഗിച്ച ഈ ഹാഷ്ടാഗ് പിന്നീട് ആഗോളതലത്തില്‍ സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു. ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റീ​ൻ, ന​ട​ൻ കെ​വി​ൻ സ്പാ​സി എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഹോ​ളി​വു​ഡി​നെ ത​ന്നെ പി​ടി​ച്ചു​കു​ലു​ക്കി.

കാംപയിൻ ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ഹോ​ളി​വു​ഡി​ലെ മു​ൻ​നി​ര ന​ടി​മാ​രാ​യ ആ​ഞ്ജ​ലീ​ന ജോ​ളി, ഗെ​യ്ന​ദ് പാ​ൾ​ട്രോ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ൻ​പ​തി​ൽ അ​ധി​കം സ്ത്രീ​ക​ൾ ത​ങ്ങ​ൾ നേ​രി​ട്ട ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളു​ടെ ക​ഥ​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞു. തുടർന്നാണ് ടൈം ​മാ​ഗ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വ്യ​ക്തി​ത്വ​മാ​യി ദി ​സൈ​ല​ൻ​സ് ബ്രേ​ക്കേ​ഴ്സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒക്ടോബറില്‍ തുടങ്ങിയ ഈ മുന്നേറ്റം വളരെ വേഗത്തിലാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. 48 മണിക്കൂറിനുള്ളില്‍ പത്തുലക്ഷത്തിനടുത്ത് തവണ 'മീടൂ' ടൈപ്പ് ചെയ്യപ്പെട്ടു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് റ​ണ്ണ​റ​പ്പ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. തനിക്ക് ടെെം മാ​ഗസിൻ വാ​ഗ്ദാനം ചെയ്ത പുരസ്കാരം നിരസിച്ചുവെന്ന് ഈയിടെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​നെ പി​ന്ത​ള്ളി​യാ​ണ് ട്രം​പ് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് ടെെം മാ​ഗസിൻ ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Read More >>