സ്വന്തം മകന് സ്വയംഭോഗം ചെയ്ത് നൽകുന്ന ഒരു അച്ഛൻ; പേരൻപിലെ അമുദവൻ ജീവിച്ചിരിപ്പുണ്ട്

മുസ്തഫയുടെ 17ആം വയസ്സിൽ കുളിപ്പിക്കുന്ന സമയത്തൊക്കെ ലിംഗോദ്ധാരണം ഉണ്ടാവുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും അവിടം മുതൽക്ക് താൻ ഇക്കാര്യത്തിൽ കുറേയേറെ പഠനം നടത്തിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സ്വന്തം മകന് സ്വയംഭോഗം ചെയ്ത് നൽകുന്ന ഒരു അച്ഛൻ; പേരൻപിലെ അമുദവൻ ജീവിച്ചിരിപ്പുണ്ട്

റാം സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പേരൻപ് വിജയകരമായി പ്രദർശനം തുടരുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുന്ന സിനിമ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. എന്നാൽ അത് ശരിക്കും ഒരു ജീവിതത്തിൽ സംഭവിച്ചാലോ? അത്തരത്തിൽ പേരൻപിനോട് സാമ്യമുള്ള ഒരു വാർത്ത ദക്ഷിണാഫ്രിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ചലനശേഷിയും സംസാര ശേഷിയുമില്ലാത്ത മുപ്പതു വയസ്സുകാരനായ തൻ്റെ മകന് സ്വയംഭോഗം ചെയ്തു കൊടുക്കുന്ന ഒരു പിതാവിൻ്റെ വാർത്തയാണ് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോഹന്നാസ്ബർഗ് സർവകലാശാലയിലെ നരവംശശാസ്ത്ര, ലൈംഗിക പ്രൊഫസറായ ഫൈസൽ മുഹമ്മദാണ് തൻ്റെ മകൻ മുസ്തഫ മഹ്മദിന് സ്വയംഭോഗം ചെയ്തു നൽകുന്നത്. തൻ്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തോട് പറഞ്ഞത്. മകൻ്റെ തെറാപ്പിയുമായി ബന്ധപ്പെട്ട് തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണെന്ന് അദ്ദേഹം പറയുന്നു. 2016 മെയ് 21ന് പ്രസിദ്ധീകരിക്കപ്പെട്ട ബ്ലോഗ് പോസ്റ്റ് ഈ അവസരത്തിൽ എത്ര മാത്രം കാലികമാണെന്ന് അറിയാൻ കഴിയും.

മുസ്തഫ മുഹമ്മദ്

വിഭാര്യനായ ഫൈസൽ മുഹമ്മദാണ് വർഷങ്ങളായി മുസ്തഫയെ പരിചരിക്കുന്നത്. എങ്ങനെയാണ് താൻ മകനെ പരിചരിക്കുന്നതെന്നും എന്തിനാണ് താൻ അവന് സ്വയംഭോഗം ചെയ്ത് കൊടുക്കുന്നതെന്നും ഫൈസൽ ബ്ലോഗിലൂടെ വിവരിക്കുന്നു. വളരെ ഗുരുതരമായ ഒരു പ്രശ്നം ആയിരുന്നിട്ടു കൂടി പൊതുവായ ചർച്ചകൾ ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ലെന്ന് പരാതിപ്പെടുന്ന ഫൈസൽ അതിലേക്ക് ഈ കുറിപ്പ് ഒരു കാരണമാവട്ടെ എന്നും പോസ്റ്റിൽ പറയുന്നു.

ഫയാസ് മുഹമ്മദും മകനും

മുസ്തഫയുടെ 17ആം വയസ്സിൽ കുളിപ്പിക്കുന്ന സമയത്തൊക്കെ ലിംഗോദ്ധാരണം ഉണ്ടാവുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും അവിടം മുതൽക്ക് താൻ ഇക്കാര്യത്തിൽ കുറേയേറെ പഠനം നടത്തിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. പഠനം നടത്തിയതു ശേഷമാണ് സ്വയംഭോഗം ചെയ്തു നൽകാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്. ആദ്യത്തെ തവണ സ്വയംഭോഗം ചെയ്തു കൊടുത്തതിനു ശേഷം തൻ്റെ മകൻ്റെ പ്രതികരണവും ബ്ലോഗിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്:

"ആദ്യം ഒരു പുഞ്ചിരിയിലൂടെയും പിന്നീട് ഒരു പൊട്ടിച്ചിരിയിലൂടെയും എൻ്റെ മകൻ എങ്ങനെയാണ് ആശ്വാസവും സന്തോഷവും ഉന്മേഷവും പ്രകടിപ്പിച്ചതെന്ന് ഞാനോർക്കുന്നു."

വിഷയത്തിൽ കൂടുതൽ തുറന്ന ചർച്ചകൾ വേണമെന്നും പൊതുവായി ഇത്തരം കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

ഫൈസൽ മുഹമ്മദിൻ്റെ ബ്ലോഗ് പോസ്റ്റ് ലിങ്ക്