വീട്ടിന് മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്ത യുവാവിനെ വെടിവച്ച് കൊന്നു

ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ പടിക്കല്‍ നിന്നും സ്വയംഭോഗം ചെയ്യുകയായിരുന്നു

വീട്ടിന് മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്ത യുവാവിനെ വെടിവച്ച് കൊന്നു

വീട്ടുപടിക്കല്‍ നിന്ന് സ്വയംഭോഗം ചെയ്ത യുവാവിനെ അറുപത്തെട്ടുകാരി വെടിവച്ച് വീഴ്ത്തി. ഹൂസ്റ്റണിലാണ് സംഭവം. ജീന്‍ എന്ന അറുപത്തെട്ടുകാരിയാണ് വെടിവച്ചത്. ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ പടിക്കല്‍ നിന്നും സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവാവിനോട് പോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നതോടെ മുത്തശ്ശി തന്റെ പക്കല്‍ തോക്ക് ഉള്ളതായി മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ ഇത് കേൾക്കാതെ യുവാവ് സ്വയംഭോഗം ചെയ്യുന്നത് തുടർന്നുകൊണ്ടേയിരുന്നു. ഇതിൽ‌ പ്രകോപിതയായ മുത്തശ്ശി വെടിവച്ച് വീഴ്ത്തുകയായിരുന്നു എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വീടിന് മുന്നിലെ ഇരിക്കുകയായിരുന്നു ജീനും പേരക്കുട്ടിയും. അതു വഴി വന്ന യുവാവ് സൈക്കിള്‍ നിര്‍ത്തി വീട്ടിലേക്ക് നടന്നു വരുന്നത് കണ്ടതോടെ പേരക്കുട്ടിയുമൊന്നിച്ച് വീടിന് അകത്തേക്ക് കയറി. യുവാവ് വാതിലിന് മുന്നില്‍ എത്തി സ്വയംഭോഗം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. വീടിന്റെ മുന്നില്‍ നിന്ന് മാറിപ്പോകാന്‍ മുത്തശ്ശി ആദ്യം പറഞ്ഞപ്പോൾ യുവാവ് വസ്ത്രം മുഴുവന്‍ അഴിച്ച് മാറ്റി വീണ്ടും സ്വയംഭോഗം ചെയ്യുകയായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കി. അകത്ത് നിന്നാണ് ജീന്‍ വെടിയുതിര്‍ത്തത്. യുവാവിന്റെ തോളിന് അടുത്തായി വെടിയേറ്റത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീടിന് മുന്നില്‍ മരിച്ച് വീഴുകയായിരുന്നു.

എന്നാല്‍ വെടിയുതിര്‍ക്കുമ്പോള്‍ കൊല്ലണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടത്തണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജീന്‍ വ്യക്തമാക്കി. ജീന്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചതും. മരിച്ച യുവാവ് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റോഡിലൂടെ നഗ്നനായി ഓടിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് താക്കീത് നല്‍കി വിട്ടയച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

Read More >>