സാമ്പത്തിക പ്രതിസന്ധി: വെനസ്വേലയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുസ്ഥിരത നഷ്ടപ്പെട്ട വെനസ്വേലയില്‍ പട്ടിണിയും കുറ്റകൃത്യങ്ങളും ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

സാമ്പത്തിക പ്രതിസന്ധി: വെനസ്വേലയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സൗത്ത് അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ കൂട്ടപ്പലായനം. ആയിരക്കണക്കിന് വെനസ്വേലിയക്കാരാണ് ദിനംപ്രതി അയല്‍രാജ്യങ്ങളായ കൊളംബിയയിലേക്കും ബ്രസീലിലേക്കുമൊക്കെ കടക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുസ്ഥിരത നഷ്ടപ്പെട്ട വെനസ്വേലയില്‍ പട്ടിണിയും കുറ്റകൃത്യങ്ങളും ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുക്കുറ്റയിലെ അതിര്‍ത്തി ഭേദിച്ച് കൊളംബിയയിലേക്ക് വെനസ്വേലിയന്‍ പൗരന്മാര്‍ ഒഴുകുകയാണ്. അതിര്‍ത്തിയായ സൈമണ്‍ ബൊളിവര്‍ പാലം വഴിയാണ് പൗരന്മാര്‍ കൊളംബിയയിലേക്ക് കടക്കുന്നത്. അതേസമയം, രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടുക്കാന്‍ കൊളംബിയ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ബ്രസീലും അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആറു മാസത്തിനിടെ അര ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെയാണ് കൊളംബിയയില്‍ പിടികൂടിയത്.

സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ രാജ്യത്ത് ആഴ്ചകളായി ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടുകയാണ്. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ ഭരണസ്തംഭനം ഉടലെടുത്തിട്ടുണ്ട്. ഭക്ഷണവുമായി പോയ വാഹനങ്ങള്‍ ഡ്രൈവറെ ആക്രമിച്ച് കൊള്ളയടിച്ച സംഭവങ്ങള്‍ ഉണ്ടായതോടെ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കും വര്‍ധിച്ചു. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ മാസം മാത്രം വെനസ്വേലയില്‍ 162 വലിയ കൊള്ളകള്‍ ഉണ്ടായി. അതില്‍ തന്നെ 42 എണ്ണവും ട്രക്ക് മോഷണമായിരുന്നു. 12 മാസങ്ങള്‍ക്ക് മുമ്പ് എട്ട് മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിലയില്‍ നിന്നാണ് ക്രൈം നിരക്ക് ഇത്രയേറെ വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു.

വെനസ്വേലയില്‍ 2019ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതാണ് സാമ്പത്തിക മേഖല താളം തെറ്റിച്ചത്. അതിനിടെ, പ്രതിപക്ഷത്തെ അവഗണിച്ച് ഏപ്രില്‍ 22ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.

വെനസ്വേലയിലെ ജനങ്ങള്‍ അതിര്‍ത്തികടക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ കാണാം:
Read More >>