അബുദാബിയിലെ മുസ്ലിം പള്ളി ഇനി 'ക്രിസ്തുവിന്റെ അമ്മ'യുടെ നാമത്തിൽ

മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസത്തെയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാടുകളാണ് അബുദാബിക്കുള്ളത്. അബുദാബിയിലെ ഒരു ക്രൈസ്തവ ദേവാലയം മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്കായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു.

അബുദാബിയിലെ മുസ്ലിം പള്ളി ഇനി ക്രിസ്തുവിന്റെ അമ്മയുടെ നാമത്തിൽ

അബുദാബിയുടെ തലസ്ഥാനമായ അല്‍ മുഷരിഫില്‍ സ്ഥിതി ചെയ്യുന്ന ഷേക്ക് മുഹമ്മദ് ബിന്‍ സയ്യിദ് മുസ്ലിം പളളി ഇനി മേരി, ക്രിസ്തുവിന്റെ അമ്മ (Mariam, Umm Eisa) എന്നറിയപ്പെടും. ചരിത്രത്തില്‍ അടയാളപ്പെടേണ്ട ചുവടുവയ്പാണിതെന്ന് മതാധികാരികള്‍ അഭിപ്രായപ്പെട്ടു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ ശാക്തീകരണമാണ് ഈ പ്രവൃത്തി വഴി ലക്ഷ്യമാക്കുന്നതെന്ന് അബുദാബി രാജകുമാരനായ ഷേക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

വിശ്വാസങ്ങള്‍ തമ്മിലുള്ള പൊതുവായ കാര്യങ്ങള്‍ ആഘോഷിക്കപ്പെടുകയാണ് വേണ്ടതെന്നും അബുദാബിയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യനീതിയും സഹവര്‍ത്തിത്വവും ഉറപ്പാക്കുന്നതില്‍ അബുദാബി എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും രാജകുമാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. ക്രൈസ്തവ വിശ്വാസത്തില്‍ പരിശുദ്ധയെന്ന് വിളിക്കപ്പെടുകയും ദൈവത്തോട് അനുസരണ പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് മേരിയുടേത്. മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസത്തെയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാടുകളാണ് അബുദാബിക്കുള്ളത്.

അബുദാബിയിലെ ഒരു ക്രൈസ്തവ ദേവാലയം മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്കായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു. ഇരുനൂറോളം മുസ്ലീം മതവിഭാഗക്കാരാണ് അന്നവിടെ പ്രാര്‍ത്ഥന നടത്തിയത്. ഈ വാര്‍ത്ത പുറത്തുവന്നതിന് ശേഷം മറ്റ് മതവിഭാഗക്കാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. മുസ്ലീം പള്ളിക്ക് മേരി എന്ന് പേരിടുന്നതും ക്രൈസ്തവ ദേവാലയം മുസ്ലിം പ്രാര്‍ത്ഥനകള്‍ക്കായി തുറന്നു കൊടുത്തതും ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കാം.

Read More >>