കത്തോലിക്കാ സഭയില്‍ വൈദികര്‍ക്ക് ക്ഷാമം: വിവാഹിതരെയും പരിഗണിക്കാമെന്ന് മാര്‍പ്പാപ്പ

കുഗ്രാമങ്ങളില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള വിവാഹിതരായ പുരുഷന്‍മാരെ വൈദികരാക്കുന്ന കാര്യം ചിന്തിക്കേണ്ടതുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

കത്തോലിക്കാ സഭയില്‍ വൈദികര്‍ക്ക് ക്ഷാമം: വിവാഹിതരെയും പരിഗണിക്കാമെന്ന് മാര്‍പ്പാപ്പ

കത്തോലിക്ക സഭയില്‍ വൈദികരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് വിവാഹിതരായ പുരുഷന്‍മാരേയും വൈദികവൃത്തിക്കായി പരിഗണിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ''വിവാഹിതരായ പുരുഷന്‍മാരെ വൈദികവൃത്തിക്കായി പരിഗണിക്കുന്ന കാര്യം നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്'' മാര്‍പ്പാപ്പ പറഞ്ഞു.

സഭയുടെ നിരവധി ഘടകങ്ങളില്‍ വിവാഹിതരായ പുരുഷന്‍മാര്‍ പ്രവര്‍ത്തിക്കുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ''കുഗ്രാമങ്ങളില്‍ സേവനം ചെയ്യാനായി വിവാഹിതരായ പുരുഷന്‍മാര്‍ക്ക് പൗരോഹിത്യം നല്‍കുന്നത് ആലോചിക്കാവുന്നതാണ്'' ഡിയേ സെല്‍റ്റ് എന്ന ജര്‍മന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വൈദികരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പുതിയൊരു മാര്‍ഗം സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സഭയിലെ നിരവധിപ്പേര്‍ക്ക് അഭിപ്രായമുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു. എന്നാല്‍ പൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്ക് സഭയുടെ നിലവിലുള്ള കര്‍ക്കശ നിയമങ്ങള്‍ പാലിക്കേണ്ടി വരുമോയെന്ന കാര്യം മാര്‍പ്പാപ്പ വ്യക്തമാക്കിയില്ല.


Read More >>