സൈനികന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ പാരീസ് വിമാനത്താവളത്തില്‍ വെടിവെച്ചുകൊന്നു

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെ പുറത്താക്കി വിമാനത്താവളത്തില്‍ സുരക്ഷാ സൈന്യം പരിശോധന നടത്തി.

സൈനികന്റെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ചയാളെ പാരീസ് വിമാനത്താവളത്തില്‍ വെടിവെച്ചുകൊന്നു. പാരിസിലെ ഓര്‍ളി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. തോക്ക് പിടിച്ചുവാങ്ങിയ ശേഷം തൊട്ടടുത്ത ഷോപ്പിലേക്ക് ഓടിക്കയറിയ ഇയാള്‍ വെടിയേറ്റ് വീഴുകയായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ട യാത്രക്കാര്‍ ഒരാള്‍ വെടിയേറ്റ് കിടക്കുന്നതാണ് കാണുന്നത്.

ഭീകരാക്രമണത്തിനുള്ള ശ്രമമാണോ നടന്നതെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഇയാളുടെ കൂടെ സഹായികളാരെങ്കിലുമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. തന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ സൈനികന്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ബി എഫ് എം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെ പുറത്താക്കി വിമാനത്താവളത്തില്‍ സുരക്ഷാ സൈന്യം പരിശോധന നടത്തി. വിമാനത്താവളത്തിലെവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോയെന്നും പരിശോധന നടക്കുന്നുണ്ട്.

Read More >>