പബ്ജി ഭ്രമം; നാലു മാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു

ദിവസേനയുള്ള പബ്ജി ക്വാട്ട തീര്‍ക്കാന്‍ കുടുംബം സമ്മതിക്കാതെ ബുദ്ധിമുട്ടിച്ചതോടെയാണത്രേ ഈ നാടുവിടല്‍.

പബ്ജി ഭ്രമം; നാലു മാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു

നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് പബ്ജി ഗെയിമിന് അടിമയായ ഭര്‍ത്താവ് നാടു വിട്ടു. സമാധാനമായി ഇരുന്ന് കളിക്കാനാണ് വീട്ടില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ ഇയാള്‍ സ്ഥലം വിട്ടത്. ദിവസേനയുള്ള പബ്ജി ക്വാട്ട തീര്‍ക്കാന്‍ കുടുംബം സമ്മതിക്കാതെ ബുദ്ധിമുട്ടിച്ചതോടെയാണത്രേ ഈ നാടുവിടല്‍.

ഭര്‍ത്താവ് നാടുവിട്ട വിവരം ഭാര്യയാണ് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിച്ചത്. എല്ലാ സമയത്തും പബ്ജി കളിച്ച് ഇരിക്കുന്നതിൻ്റെ പേരിലും ജോലിക്ക് പോകാനോ മറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനോ തയ്യാറാകാത്തതിന്റെ പേരിലും ഭാര്യ ഭര്‍ത്താവിനെ വഴക്കു പറഞ്ഞിരുന്നു. രാത്രിയില്‍ പോലും ഉറക്കമിളച്ച് ഇരുന്ന് ഗെയിം കളിച്ചതോടെയാണ് കുടുംബത്തിന്റെ സമാധാനം പോയത്.

പബ്ജി കളിച്ചതോടെയാണ് ഭര്‍ത്താവിന്റെ സ്വഭാവം നാശമായതെന്ന് ഭാര്യ പറയുന്നു. ഗെയിം ഭ്രാന്ത് മറന്ന് ഭര്‍ത്താവ് തിരിച്ചെത്തുമെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.

Story by