പശ്ചിമേഷ്യ പുകയുന്നു; സൗദിക്ക് അമേരിക്കയുടെ മിസൈൽ പ്രതിരോധ കവചം

വ്യോമപ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് താഡ് നിർമിച്ചു നൽകുക.

പശ്ചിമേഷ്യ പുകയുന്നു; സൗദിക്ക് അമേരിക്കയുടെ മിസൈൽ പ്രതിരോധ കവചം

പശ്ചിമേഷ്യയിൽ സംഘർഷസാധ്യത പുകയവേ സൗദിക്ക് മിസൈൽ പ്രതിരോധ കവചം നൽകാൻ അമേരിക്കയുടെ തീരുമാനം. ടെർമിനൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് (താഡ്) എന്ന മിസൈൽ പ്രതിരോധ കവചമാണ് നൽകുക. വ്യോമപ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് താഡ് നിർമിച്ചു നൽകുക.

സൗദി അറേബ്യക്കുവേണ്ടി 1500 കോടി ഡോളറിന്റെ മിസൈൽ പ്രതിരോധകവചം നിർമിക്കുന്നതിന് 2017 ഒക്‌ടോബറിൽ ഒപ്പുവച്ച കരാർ ഭേദഗതിചെയ്താണ് പുതിയ കരാർ ഒപ്പുവച്ചത്. മിസൈലുകളെ തടയുന്ന 360 താഡ് മിസൈലുകൾ, 16 താഡ് ഫയർ കൺട്രോൾ, കമ്യൂണിക്കേഷൻ മൊബൈൽ ടാക്റ്റിക്കൽ സ്‌റ്റേഷൻ ഗ്രൂപ്പ്, ഏഴ് അത്യാധുനിക റഡാറുകൾ എന്നിവ സൗദിക്ക് വിൽക്കാനാണ് കരാർ. ഹ്രസ്വ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ ഒരുപോലെ തകർക്കാൻ ശേഷിയുള്ളതാണ് താഡ് . സൗദിയുടെ കൈവശമുള്ള പാട്രിയറ്റ് മിസൈലുമായി ബന്ധിച്ച് പ്രവർത്തിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

Read More >>