വിജയ് മല്ല്യ ലണ്ടനിൽ അറസ്റ്റിൽ; മണിക്കൂറുകൾക്കുള്ളിൽ ജാമ്യം

17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ലണ്ടൻ പൊലീസിന്റെ നടപടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്ല്യയെ ഇന്ത്യക്ക് കൈമാറണമെന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടികൾ ഉണ്ടായതെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

വിജയ് മല്ല്യ ലണ്ടനിൽ അറസ്റ്റിൽ; മണിക്കൂറുകൾക്കുള്ളിൽ ജാമ്യം

രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റില്‍. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയച്ചു. സ്കോട്‌ലൻഡ് യാർഡ് അറസ്റ്റ് ചെയ്ത മല്യയെ വെസ്റ്റമിനിസ്റ്റെർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി മല്ല്യയ്ക്ക് ജാമ്യം അനുവദിച്ചു. കോടികൾ വായ്പയെടുത്ത് മുങ്ങിയെന്നു കാട്ടി വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തന്റെ അറസ്റ്റ് സംബന്ധിച്ച വാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നു മല്ല്യ ട്വീറ്റ് ചെയ്തു. നാടുകടത്തൽ സംബന്ധിച്ച വാദം തുടങ്ങിയതിനാലാണ് കോടതിയിൽ ഹാജരായതെന്നും മല്ല്യ വിശദീകരിച്ചിട്ടുണ്ട്.17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ലണ്ടൻ പൊലീസിന്റെ നടപടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്ല്യയെ ഇന്ത്യക്ക് കൈമാറണമെന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടികൾ ഉണ്ടായതെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

Read More >>